രാംപാല്‍ അന്തിയുറങ്ങുന്നത് 5 നില മാളികയില്‍; ആശ്രമത്തിനകത്ത് സ്വിമ്മിംഗ് പൂളും

 


ഹിസാര്‍(ഹരിയാന): (www.kvartha.com 21.11.2014) അറസ്റ്റിലായ ആള്‍ ദൈവം രാം പാലിന്റെ 12 ഏക്കര്‍ ആശ്രമത്തിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍. ഭീമന്‍ അടുക്കളയും ആയിരത്തിലേറെ പേര്‍ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാനുള്ള ഹാളും അടുക്കളയോട് അനുബന്ധമായുണ്ട്. ഇതിനോട് ചേര്‍ന്നുള്ള മുറിയില്‍ ടണ്‍ കണക്കിന് ഭക്ഷ്യധാന്യങ്ങള്‍ ശേഖരിച്ചുവെച്ചിട്ടുണ്ട്.

ആശ്രമത്തിനകത്തെ 5 നില മാളികയിലാണ് രാം പാലിന്റെ അന്തിയുറക്കം. സഞ്ചരിക്കാന്‍ ബെന്‍സും മെഴ്‌സിഡസും ഉള്‍പ്പെടെയുള്ള ആഡംബര കാറുകള്‍. ലൈബ്രറിയും ഭീമന്‍ എല്‍.ഇ.ഡി സ്ഥാപിച്ച ലക്ച്വര്‍ ഹാളുകളും ഇവിടെയുണ്ട്.

14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹരിയാന സര്‍ക്കാര്‍ സര്‍വീസിലെ ജൂനിയര്‍ എഞ്ചിനീയറായിരുന്നു രാം പാല്‍. ഇയാളെകൂടാതെ 500 ഓളം പേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇവരില്‍ 250 പേര്‍ രാം പാലിന്റെ സ്വകാര്യ സുരക്ഷ സേനയിലെ അംഗങ്ങളാണ്. പോലീസുമായി ഏറ്റുമുട്ടിയതിനെതുടര്‍ന്നാണിവരെ അറസ്റ്റുചെയ്തത്.

രാംപാല്‍ അന്തിയുറങ്ങുന്നത് 5 നില മാളികയില്‍; ആശ്രമത്തിനകത്ത് സ്വിമ്മിംഗ് പൂളുംമുപ്പതോളം തോക്കുകള്‍ ആശ്രമത്തില്‍ നിന്നും പിടികൂടിയിട്ടുണ്ട്. 25 ലക്ഷത്തോളം അനുയായികളുണ്ടെന്നാണ് രാം പാല്‍ അവകാശപ്പെടുന്നത്.

SUMMARY: Rampal lived in a five-storey building in the complex. As policemen broke into the building, this morning, they discovered a swimming pool. That is not the only luxury Rampal, who was a junior engineer in the state government's service till 14 years ago, enjoyed. He is said to also own a fleet of luxury cars including BMWs and Mercedes

Keywords: Rampal, Godman, Hisar, Arrest, Haryana,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia