Relationship | ദാമ്പത്യ ജീവിതത്തിൽ പുരുഷൻ ദുഃഖിതനാകുമ്പോൾ എന്തുകൊണ്ട് സ്ത്രീകൾ അത് കാണുന്നില്ല? ഓർക്കേണ്ട 21 കാര്യങ്ങൾ
● പല സ്ത്രീകളും സ്വന്തം ഭർത്താവിനെ സ്നേഹിക്കാൻ മറക്കാറുണ്ട്
● തമ്മിലുള്ള താരതമ്യം വിവാഹജീവിതത്തെ ബാധിക്കും
● പരസ്പര ബഹുമാനം ഒരു ദാമ്പത്യത്തിന്റെ അടിസ്ഥാനം ആണ്.
● തമ്മിലുള്ള തുറന്ന സംസാരം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും.
കെ ആർ ജോസഫ്
(KVARTHA) ഇന്ന് സ്ത്രീ പീഡനവും പുരുഷ വിരോധവും ഒക്കെ അലയടിക്കുന്ന കാലമാണ്. യാതൊരു മറയുമില്ലാതെ സ്ത്രീകൾ പുരുഷന്മാർക്കെതിരെ പലവിധ ആരോപണങ്ങളുമായി രംഗത്തു വരുന്ന കാഴ്ചയാണ് കാണാൻ പറ്റുന്നത്. അതിന് ഇന്ന് സ്ത്രീകൾക്ക് യാതൊരു ഭയവും ഇല്ലെന്നായിരിക്കുന്നു. പണ്ട് കാലത്ത് സ്ത്രീകൾ ആരെയൊക്കെയോ ഭയപ്പെട്ട് ദുഖങ്ങൾ ഒതുക്കി മിണ്ടാതിരുന്നെങ്കിൽ ഇന്നത്തെ സ്ത്രീകൾക്ക് വലിയൊരു ചങ്കൂറ്റവും ധൈര്യവും കൈവന്നിരിക്കുന്നു.
പുരുഷന്മാർക്കെതിരെയുള്ള ആരോപണങ്ങളൊക്കെ ഒരുപരിധി വരെ ശരിയായിരിക്കാം. എന്നാൽ കുറച്ച് തെറ്റുകൾ അതിൽ ഇല്ലെയെന്ന് കാര്യങ്ങളെക്കുറിച്ച് കുറച്ചു കൂടി വ്യക്തത വരുമ്പോൾ തോന്നിപ്പോകുക സ്വഭാവികം. സ്ത്രീകൾ സ്വയം ന്യായീകരിക്കുമ്പോൾ കുറച്ച് തെറ്റ് തങ്ങളുടെയും ഭാഗത്ത് ഇല്ലെയെന്ന് ചിന്തിക്കുന്നവർ വളരെ കുറവ് മാത്രം. അങ്ങനെയുള്ള സ്ത്രീകളെ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് സാമൂഹ്യ മാധ്യമത്തിൽ ശ്രദ്ധയാകർഷിക്കുകയാണ്. പുരുഷനെ സ്നേഹിക്കാത്ത സ്ത്രീകൾ? എന്ന തലക്കെട്ടിലാണ് കുറിപ്പുള്ളത്.
കുറിപ്പിൽ പറയുന്നത്: 'ദാമ്പത്യ ജീവിതത്തിൽ പുരുഷൻ പലപ്പോഴും ദുഃഖിതനാണ്. അത് കാണാൻ എന്തുകൊണ്ട് സ്ത്രീകൾക്ക് സാധിക്കുന്നില്ല. ഈ പോസ്റ്റ് പുരുഷന്മാരുടെപ്രശ്നങ്ങളെ പറ്റിയാണ്. സ്ത്രീകളെ നിങ്ങൾക്കുംപറയാൻ ഉണ്ടാവും. പ്രശ്നങ്ങൾ അറിയാം. തല്ക്കാലം ഇതൊന്നു കേൾക്കു.
1. പുരുഷനെ പലപ്പോഴും ചില സ്ത്രീകൾ അവനെ സ്വന്തം കാര്യങ്ങൾ നടക്കാൻ മാത്രം ഉപയോഗിക്കുന്നതിനപ്പുറത്തേക്ക് അവനെ സ്നേഹിക്കാൻ മറക്കുന്നു. സ്വന്തം ആവശ്യങ്ങൾക്ക് മാത്രമായി അവനെ സ്നേഹിക്കുന്നത് നിർത്തുക. അത്തരത്തിൽ അവർക്ക് തോന്നാനും പാടില്ല.
2. നിങ്ങൾ എന്തിനാണ് മറ്റുള്ളവരുമായി കൂടുതൽ അടുപ്പം കാണിക്കുന്നത് അത് അവനെ എത്രത്തോളം വിഷമത്തിൽ ആക്കുന്നുണ്ട് എന്ന് മനസ്സിലാക്കികൂടെ.
3. നിങ്ങൾക്ക് ദേഷ്യം പിടിക്കാറില്ലേ? ദേഷ്യം പിടിക്കാത്തവരായി ആരും ഈ ലോകത്തില്ല. ദേഷ്യം പലപ്പോഴും കൈവിട്ടു പോകുന്നു. അത് വയലൻസ് ആയി മാറുന്നു. ഉച്ചത്തിൽ സംസാരിക്കുക നിങ്ങള് ഇഷ്ടപ്പെടുന്ന ഒരാൾ സംസാരിക്കുന്നുണ്ടെങ്കിൽ അതിനെ തടസ്സപ്പെടുത്തുക. ഇടക്ക് കയറുക. ആലോചിക്കുക ഇത് മുഖത്ത് അടിയേൽക്കുന്നത് പോലെ തന്നെയാണ്. അതു അവനെ ആഴ്ത്തിൽ വേദനിക്കും. ചെറിയ കാര്യങ്ങൾക്ക് എന്തിനാണ് നിങ്ങൾ ഇത്ര ദേഷ്യം പിടിക്കുന്നത്, അവനോട് നിങ്ങൾക്ക് പൊറുത്തുകൂടെ.
4. നിങ്ങൾ അവനെ വ്യക്തിപരമായി ആക്രമിക്കുമ്പോൾ അവന്റെ ആത്മാഭിമാനം വ്രണ്ണപ്പെടുന്നു.
5. ഒരു കാരണവശാലും എനിക്ക് ഞാൻ വിചാരിച്ച ഹസ്ബന്റിനെ കിട്ടിയില്ലല്ലോ എന്ന് വിചാരിച്ച് നിരാശപ്പെട്ട് ഒരു കാരണമായി മറ്റുള്ളവരും ആയി സ്വന്തം ഭർത്താവിനെ താരതമ്യപ്പെടുത്താതിരിക്കു.
6. എന്തിനാണ് അവനോട് നിങ്ങൾ മിണ്ടാതിരുന്ന് സംസാരിക്കാതെ എതിർപ്പ് പ്രകടിപ്പിക്കുന്നത്, അത് അവനിൽ എത്രത്തോളം ദുഃഖം നിറയ്ക്കും എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല.
7. നിങ്ങൾ കുട്ടികളെ സ്നേഹിക്കുക അത് അവനെ സ്നേഹിക്കുന്നതിന് തുല്യമാണ്. നിങ്ങൾ കുട്ടികളെ സ്നേഹിക്കുമ്പോൾ അവന് അത്യന്തം സന്തോഷകരമായ നിമിഷങ്ങൾ സമ്മാനിക്കുന്നു.
8. നിങ്ങൾ നിങ്ങളുടെ ഭർത്താവ് പറയുന്നതിനും കൂടുതൽ മറ്റുള്ളവർക്ക് എന്തിനാണ് ചെവി കൊടുക്കുന്നത്, മറ്റുള്ളവരെ എന്തിനാണ് കേൾക്കുന്നത്, എത്രത്തോളം സങ്കടം അവനിൽ ഉണ്ടാക്കും എന്ന് നിങ്ങൾ മനസ്സിലാക്കണം.
9. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ അവരോട് അല്ലാതെ മറ്റുള്ളവരോട് നിങ്ങൾ ഷെയർ ചെയ്യരുത്. അങ്ങനെ ഷെയർ ചെയ്താൽ അത് അവനെ അതീവ ദുഃഖകരമായ ഒരു അവസ്ഥയാണ് ഉണ്ടാക്കുക.
10. നിങ്ങളുടെ പങ്കാളി ഒരു പുരുഷനാണ്. അവനെ മനസ്സിലാക്കുക. അതുകൊണ്ടുതന്നെ അവൻ ഒരിക്കലും എല്ലാം തികഞ്ഞ ഒരു പുരുഷനാകാൻ സാധിക്കില്ല. അവൻ ഒരിക്കലും പെർഫെക്റ്റ് ആകില്ല.
11. വികാര വിക്ഷുബ്ധത അവന്റെ കൂടെപ്പിറപ്പാണ്. ചിലപ്പോൾ തീരെ ക്ഷമയില്ലാതെ പെരുമാറും.. നിങ്ങൾ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു അവരെ പ്രകോപിതരാക്കാതിരിക്കുക
12. സ്വന്തം ഭാര്യയുടെ മൂഡ് സ്വിങ്ങ് വൈകാരിക വ്യതിയാനങ്ങൾ മനസ്സിലാക്കാൻ അവൻ ചിലപ്പോൾ മറന്നു പോവുകയാണ്. അതുകൊണ്ട് അവനോട് പൊറുക്കുക.
13. ഭാര്യയുടെ വൈകാരിക മൂട് വ്യതിയാനങ്ങൾ കൊണ്ട് അവന് ചിലപ്പോൾ ദേഷ്യം വരുകയും ചൂടാകുകയും ചെയ്യും. മനസ്സിലാക്കി നിങ്ങൾ സ്നേഹപൂർവ്വം നിശബ്ദത പാലിക്കുക. അത് അല്പസമയത്തേക്ക് മാത്രമുള്ളതാണ്
14. അവനു നിങ്ങൾ സ്വാതന്ത്ര്യം നൽകുക. അല്ലെങ്കിൽ കൂട്ടിലിട്ട സിംഹത്തെ പോലെ അവൻ അസ്വസ്ഥൻ ആകും. അവൻ ഇഷ്ടമുള്ളത് ചെയ്യട്ടെ. അവനെ അസ്വസ്ഥൻ ആകാതിരിക്കുക.
15. ഒരിക്കലും സ്വന്തം പാർട്ണറെ അവൻ വിഷമത്തിലാക്കാൻ ഉദ്ദേശിക്കുന്നില്ല പക്ഷേ അവനും ഒരു ജീവിതം ഉണ്ട് എന്ന് നിങ്ങൾ മനസ്സിലാക്കുക. അവന്റെ മനസ്സിലും ആത്മാവിലും നിങ്ങൾ ഉണ്ടെങ്കിലും. പുരുഷന് അവന്റേതായിട്ടുള്ള ഒരു ജീവിത ലക്ഷ്യവും ഒരു ബോധമണ്ഡലവും ഉണ്ട് എന്ന് മനസ്സിലാക്കുക.
16. അവനോട് ചോദിക്കുക. എങ്ങനെയാ ഉണ്ടായിരുന്നു ഇന്നത്തെ ദിവസം എന്ന്. അവനെ ശ്രദ്ധിക്കുക
17. എന്താണ് ഒരു പ്രസന്നത ഇല്ലാത്തത്. What really went wrong? എന്നോട് പറയൂ. ഒരു കെട്ടിപ്പിടുത്തവും ഒരു സ്നേഹ പ്രകടനവും ആകാം. അവന് എപ്പോഴും കരുതലും സ്നേഹവും നൽകുക. അത് അവന് ജീവിക്കാനുള്ള പ്രേരണ നൽകുകയും ഉത്സാഹവാൻ ആക്കുകയും ചെയ്യും. നിങ്ങൾക്ക് സ്നേഹപൂർവ്വം ചുംബനം ആവാം.
18 . ബഹുമാനം നൽകുക. നിങ്ങൾ ഭർത്താവിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മാനിക്കേണ്ടതുണ്ട്. അതിനോടൊപ്പം റെസ്പെക്ട് നൽകേണ്ടതുമുണ്ട്.
19. അവൻ നിങ്ങളുടെ ശ്രദ്ധയും കരുതലും ഇഷ്ടപ്പെടുന്നു. അവന്റെ ആത്മവിശ്വാസം ഇടക്കിടക്ക് മത്സരത്തിൽ പെട്ട് നഷ്ടപ്പെടുമ്പോൾ നിങ്ങൾ അവന് ഒരു തിരിച്ചു ഉറപ്പു നൽകുക (Reassurance). നിങ്ങൾക്ക് അതിന് സാധിക്കും ഇത് താൽക്കാലിക പ്രയാസങ്ങൾ ആണ് എന്ന നിരന്തരം പറഞ്ഞു കൊണ്ടിരിക്കുക. കഴിവതും വഞ്ചിക്കാതിരിക്കുക.
20. പലപ്പോഴും നിങ്ങൾ നിരാശരാകും എനിക്ക് വേണ്ട ഒരു പാർട്ണറെ അല്ലല്ലോ എനിക്ക് കിട്ടിയത് എന്ന് ആലോചിച്ചു നിങ്ങൾ വിഷമിക്കും. പക്ഷേ അവനെ അവനായി സ്വീകരിച്ചുകൊണ്ട് ആത്മാർത്ഥമായി സ്നേഹിച്ചാൽ അവൻ ജീവൻ തരാൻ തയ്യാറാകും എന്നുള്ളത് മനസ്സിലാക്കുക.
21. അവന്റെ ഉയർച്ചയിലും താഴ്ചയിലും അവന്റെ നല്ലതും ചീത്ത സ്വഭാവങ്ങളും എല്ലാം നിങ്ങൾ ഇഷ്ടപ്പെടുക സ്നേഹിക്കുക തെറ്റുകളുടെ പാതയിലൂടെ നടക്കുകയാണെങ്കിൽ സ്നേഹത്തോടെ തിരുത്തുക. കണിശമായും അവൻ ഉത്തമനായ ഭർത്താവ് ആവും എന്നുള്ളതിൽ സംശയമില്ല. എല്ലാ സ്ത്രീകളും ഭർത്താവിനെ മനസ്സിലാക്കുകയും അവനെ ഉത്തമനായ ഒരു പാർട്ണർ ആക്കി മാറ്റാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയുന്നു'.
കുറിപ്പിൽ പറയുന്നത് ഇന്നത്തെ എല്ലാ സ്ത്രീകളും മനസ്സിലാക്കേണ്ട ഒരു യാഥാർത്ഥ്യമാണ്. ഇന്ന് വിവാഹമോചനക്കേസുകൾ വർദ്ധിക്കുന്നതിന് പിന്നിൽ ഒരാൾ മാത്രമല്ല, രണ്ട് പേരും കാരണക്കാരാകുന്നു എന്നതാണ് വസ്തുത. ഭർത്താക്കന്മാരെയും മനസ്സിലാക്കി പെരുമാറാൻ സാധിച്ചാൽ കുറച്ചൊക്കെ പ്രശ്നങ്ങൾ ഒഴിവാക്കാം. കുടുംബം സ്വർഗ തുല്യമായി തീരുകയും ചെയ്യും. രണ്ട് പാത്രങ്ങൾ തമ്മിൽ കൂട്ടിമുട്ടിയാലേ ഒച്ച കേൾക്കുകയുള്ളു എന്ന സത്യം ഉൾക്കൊണ്ട് പ്രവർത്തിക്കുക. ദാമ്പത്യ ജീവിതം സുന്ദരമാക്കാൻ ഒന്നിച്ചു പ്രവർത്തിക്കാം. നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഈ ലേഖനം പങ്കുവെക്കുക.
#marriage #relationships #love #understanding #women #men #family #relationshipsgoals