Instagram | ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് ആശ്വാസം! അകൗണ്ടുകൾ ദുരൂഹമായി സസ്പെൻഡാവുന്ന പ്രശ്നം പരിഹരിച്ചതായി കംപനി
Nov 1, 2022, 10:23 IST
ന്യൂഡെൽഹി: (www.kvartha.com) ലോകമെമ്പാടുമുള്ള നിരവധി ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ തങ്ങളുടെ ഇൻസ്റ്റാഗ്രാം അകൗണ്ട് ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് തിങ്കളാഴ്ച രാത്രി മുതൽ പരാതിപ്പെട്ടിരുന്നു. കൂടാതെ അകൗണ്ടുകളെല്ലാം ഉപയോഗിക്കാനാവാതെ സസ്‌പെന്‍ഡ് ചെയ്യപ്പെടുകയാണെന്നും പരാതിയുണ്ടായിരുന്നു. ഇപ്പോൾ ഈ പ്രശ്‌നം പരിഹരിച്ചെന്നുള്ള റിപോർട് ആണ് പുറത്തുവരുന്നത്. യാതൊരു അറിയിപ്പും കൂടാതെ ഉപയോക്താക്കളുടെ അകൗണ്ടുകൾ താൽക്കാലികമായി സസ്‌പെൻഡ് ചെയ്ത പ്രശ്നം പരിഹരിച്ചതായി കംപനി അറിയിച്ചു.
അതേസമയം എന്താണ് പ്രശ്‌നത്തിന് കാരണമെന്ന് മെറ്റായുടെ ഉടമസ്ഥതയിലുള്ള കംപനി വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച വൈകുന്നേരം 6:30 മണി മുതലാണ് ഉപയോക്താക്കൾ ഇൻസ്റ്റാഗ്രാമിൽ പ്രശ്നങ്ങൾ റിപോർട് ചെയ്യാൻ തുടങ്ങിയത്. ഇൻഡ്യയിലെയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെയും ഉപയോക്താക്കളെ ഇത് ബാധിച്ചു. 'We Suspended your account on 31 october 2022' എന്ന സന്ദേശമാണ് ഉപഭോക്താക്കള്‍ കണ്ടത്.
ഇൻഡ്യയിലും ആഗോളതലത്തിലും കഴിഞ്ഞയാഴ്ച മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപും മണിക്കൂറുകളോളം പ്രവർത്തന രഹിതമായിരുന്നു.

Keywords: Instagram fixes bug that mysteriously suspended users' accounts, New Delhi,News,National,Top-Headlines,Latest-News,instagram,Social Media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.