ടിപി കേസ്; പാര്‍ട്ടി അന്വേഷണം നടത്തിയത് ആരെന്ന് പറയില്ല: എസ്.ആര്‍.പി

 


ഡെല്‍ഹി: (www.kvartha.com 27.03.2014)  റവല്യൂഷനറി പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട്  പാര്‍ട്ടി അന്വേഷണം നടത്താന്‍ ചുമതലപ്പെടുത്തിയത് ആരെന്ന് ഒരു കാരണവശാലും പുറത്തുപറയില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള.

ഇക്കാര്യത്തെ കുറിച്ച് പാര്‍ട്ടി അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമേ അറിവുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷകന്റെ പേര് പുറത്തുപറയരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ ചട്ടംകെട്ടിയിട്ടുണ്ട്.

കേസില്‍ ഒരു പ്രാവശ്യം സര്‍ക്കാര്‍ അന്വേഷണം നടത്തി പ്രതികളെ ശിക്ഷിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് അന്വേഷണം  സിബിഐയ്ക്ക് വിട്ടുനല്‍കിയിരിക്കയാണ്.

ടിപി കേസ്; പാര്‍ട്ടി അന്വേഷണം നടത്തിയത് ആരെന്ന് പറയില്ല: എസ്.ആര്‍.പിഅത് അങ്ങനെത്തന്നെ  നടക്കട്ടെയെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.  ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി ശിക്ഷിച്ച കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രനെ സി പി എം നടത്തിയ അന്വേഷണത്തിലും കുറ്റക്കാരനെന്ന് കണ്ട് പാര്‍ട്ടി പുറത്താക്കിയിരുന്നു.

ചന്ദ്രശേഖരനുമായുണ്ടായ വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് കെ സി രാമചന്ദ്രന്‍ ടി
പിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പാര്‍ട്ടി കണ്ടെത്തിയത്. കേസില്‍ കോടതി ശിക്ഷിച്ച പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്‍, ബ്രാഞ്ച് അംഗം ട്രൗസര്‍ മനോജ് എന്നിവരെ കുറ്റക്കാരല്ലാ എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി തയ്യാറായില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
പടന്നയില്‍ ബി.ജെ.പി. പ്രചാരണ വാഹനത്തിന് നേരെ അക്രമം: യുവമോര്‍ച്ച പ്രതിഷേധിച്ചു

Keywords:  New Delhi, CBI, investigation-report, Family, Conspiracy, T.P Chandrasekhar Murder Case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia