തന്നെ അറസ്റ്റ് ചെയ്തിട്ടില്ല; സി ബി ഐ കരുവാക്കുകയായിരുന്നുവെന്ന് ഉതുപ്പ് വര്‍ഗീസ്

 


ഡെല്‍ഹി: (www.kvartha.com 07.08.2015) നഴ്‌സിംഗ് റിക്രൂട്ട് മെന്റ് തട്ടിപ്പുകേസില്‍ തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പ്രതി ഉതുപ്പ് വര്‍ഗീസ്. പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്‍സിനെ കുടുക്കാന്‍ സി.ബി.ഐ തന്നെ കരുവാക്കുകയായിരുന്നുവെന്നും ഉതുപ്പ് വര്‍ഗീസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യു.എ.ഇയിലെ നിയമസംവിധാനം വഴി ഇന്റര്‍പോളില്‍ നേരിട്ട് ഹാജരായി അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു.
തന്നെ അറസ്റ്റ് ചെയ്തിട്ടില്ല; സി ബി ഐ കരുവാക്കുകയായിരുന്നുവെന്ന് ഉതുപ്പ് വര്‍ഗീസ്

വാട്‌സ് ആപ്പ് അക്കൗണ്ടിലൂടെയാണ്  ഉതുപ്പ് മാധ്യമപ്രവര്‍ത്തകരുമായി സംഭാഷണം നടത്തിയത്. തനിക്കെതിരെ സി.ബി.ഐ വഞ്ചനാക്കുറ്റം ചുമത്തിയത് നിയമവിരുദ്ധമാണ്.

പോലീസ് പറയുന്നതുപോലെ താന്‍ പണം തട്ടി ഒളിവില്‍ പോയതല്ലെന്നും കുവൈത്തിലെത്തിച്ച നഴ്‌സുമാര്‍ക്ക് ജോലിക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാകുകയായിരുന്നുവെന്നുമാണ് ഉതുപ്പിന്റെ വാദം.

Also Read:
കാര്‍ തലകീഴായി കുഴിയിലേക്ക് മറിഞ്ഞു; യുവാവിന് പരിക്ക്

Keywords:  Interpol did not arrest me, says Uthup Varghese, New Delhi, Media, CBI, Nurse, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia