iPhone | ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; പുതുതായി അവതരിപ്പിച്ച ഐഫോണ്‍ ഐഒഎസ് 18 ല്‍ കോള്‍ റെകോര്‍ഡിങ് സൗകര്യവും; അറിയാം പ്രവര്‍ത്തനങ്ങള്‍ 

 
iPhone is finally getting call recording, Mumbai, News, iPhone, Call recording feature, Transcription of recorded call, Technology, Business, National News
iPhone is finally getting call recording, Mumbai, News, iPhone, Call recording feature, Transcription of recorded call, Technology, Business, National News


ഐഫോണ്‍ ഉപഭോക്താക്കളുടെ ഏറെ കാലത്തെ ആഗ്രഹമാണ് ഇപ്പോള്‍ സാധിച്ചിരിക്കുന്നത്

 


ഐഫോണ്‍ 12 മുതലുള്ള ഫോണുകളിലാണ് ഈ സൗകര്യം ലഭ്യമാകുക

കോള്‍ റെകോര്‍ഡ് ചെയ്യുന്നതിന് പുറമെ ശബ്ദം റെകോര്‍ഡ് ചെയ്ത് ട്രാന്‍സ്‌ക്രൈബ് ചെയ്യാനും നോട് സ് ആപില്‍ സാധിക്കും
 

മുംബൈ: (KVARTHA) ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത, പുതുതായി അവതരിപ്പിച്ച ഐഫോണ്‍ ഐഒഎസ് 18 ല്‍ കോള്‍ റെകോര്‍ഡിങ് സൗകര്യവും, കോള്‍ ട്രാന്‍സ് ക്രൈബ് ചെയ്യാനുള്ള സൗകര്യവും ഉള്‍പെടുത്തി അണിയറക്കാര്‍. ഐഫോണ്‍ ഉപഭോക്താക്കളുടെ ഏറെ കാലത്തെ ആഗ്രഹമാണ് ഇപ്പോള്‍ സാധിച്ചിരിക്കുന്നത്. 

കോള്‍ റെകോര്‍ഡിങ് സൗകര്യവും ഫോണ്‍ ആപില്‍ നിന്ന് നേരിട്ട് കോളുകള്‍ റെകോര്‍ഡ് ചെയ്യാനും സംസാരിക്കുന്ന കാര്യങ്ങള്‍ തത്സമയം ടെക്സ്റ്റ് ആക്കി ട്രാന്‍സ് ക്രൈബ് ചെയ്യാനും ഇതിലൂടെ കഴിയുമെന്നും ആപിള്‍ പറഞ്ഞു. ഐഫോണ്‍ 12 മുതലുള്ള ഫോണുകളിലാണ് ഈ സൗകര്യം ലഭ്യമാകുകയെന്നും ഇംഗ്ലീഷ് ഭാഷയില്‍ മാത്രമേ ഈ സേവനം ലഭിക്കൂ എന്നും അണിയറക്കാര്‍ പറയുന്നു.

കോള്‍ റെകോര്‍ഡ് ചെയ്യുന്ന വിവരം മറുവശത്തുള്ളയാളെ അറിയിക്കും. റെകോര്‍ഡ് ചെയ്യുന്ന സമയത്ത് സ്‌ക്രീനില്‍ സൗണ്ട് വേവ് ഗ്രാഫിക്സ് കാണാനാവും. കോള്‍ റെകോര്‍ഡ് ചെയ്തുകഴിഞ്ഞാല്‍ അത് നോട് സ് ആപില്‍ ട്രാന്‍സ്‌ക്രൈബ് ചെയ്തെടുക്കാം.


ഇംഗ്ലീഷ് (യുഎസ്, യുകെ, ഓസ്ട്രേലിയ, ഇന്‍ഡ്യ, അയര്‍ലന്‍ഡ്, ന്യൂസീലാന്‍ഡ്, സിംഗപ്പൂര്‍), സ്പാനിഷ് (യുഎസ്, മെക്സിക്കോ, സ്പെയ്ന്‍), ഫ്രഞ്ച്, ജര്‍മന്‍, ജാപ്പനീസ്, ചൈനീസ്, കാന്റണീസ്, പോര്‍ചുഗീസ് ഭാഷകളില്‍ ട്രാന്‍സ് ക്രിപ്ഷന്‍ സാധ്യമാണെന്നും ആപിള്‍ അറിയിച്ചു.

കോള്‍ റെകോര്‍ഡ് ചെയ്യുന്നതിന് പുറമെ ശബ്ദം റെകോര്‍ഡ് ചെയ്ത് ട്രാന്‍സ്‌ക്രൈബ് ചെയ്യാനും നോട് സ് ആപില്‍ സാധിക്കും. ഒരാള്‍ പൊതുവേദിയില്‍ സംസാരിക്കുന്നത് ഈ സംവിധാനം ഉപയോഗിച്ച് ടെക്സ്റ്റ് ആക്കി മാറ്റാനാവും. ജെനറേറ്റീവ് എഐ ഉപയോഗിച്ച് എഴുതാനുള്ള സൗകര്യങ്ങളും, നോടിഫികേഷനുകളുടെ സമ്മറി, നോടിഫികേഷനുകളുടെ ക്രമീകരണം ഉള്‍പെടെയുള്ള എഐ ഫീചറുകളും പുതിയ ഒഎസ് അപ് ഡേറ്റുകളിലൂടെ ആപിള്‍ ഉപകരണങ്ങളിലെത്തും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia