Mumbai Indians | താരങ്ങള്‍ ടീം വിടുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുംബൈ ഇന്‍ഡ്യന്‍സ്
Dec 20, 2023, 16:43 IST
മുംബൈ: (KVARTHA) മുംബൈ ഇന്‍ഡ്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ വരാനിരിക്കുന്ന ഐപിഎലിന് തൊട്ടുമുമ്പ് ഒഴിവാക്കിയത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പകരം ഗുജറാത് ടൈറ്റന്‍സില്‍ നിന്നും ട്രേഡിംഗിലൂടെ മുംബൈലെത്തിയ ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കുകയായിരുന്നു. ഇതോടെയാണ് ആരാധകര്‍ എതിര്‍പ് പ്രകടമാക്കിയത്.
ഇതിന് പിന്നാലെ സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, ഇഷാന്‍ കിഷന്‍ തുടങ്ങിയവര്‍ ടീം വിടുകയാണെന്ന തരത്തിലുള്ള റിപോര്‍ടുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, രോഹിത് ശര്‍മ്മയ്ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായതിനെ തുടര്‍ന്ന് താരങ്ങള്‍ ടീം വിടുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ഇന്‍ഡ്യന്‍സ്. ഒരു താരവും മറ്റ് ടീമുകളിലേക്ക് പോവില്ലെന്ന് മുംബൈ ഇന്‍ഡ്യന്‍സ് അധികൃതര്‍ അറിയിച്ചതായി ക്രിക്ബസ് റിപോര്‍ട് ചെയ്തു.
രോഹിത് ശര്‍മ മാറിയതോടെ മുംബൈ കാംപില്‍ അതൃപ്തി പുകയുകയാണെന്ന് റിപോര്‍ടുകള്‍ വന്നിരുന്നു. രോഹിതിനെയടക്കം എല്ലാ താരങ്ങളെയും അറിയിച്ചിട്ടാണ് ക്യാപ്റ്റന്‍സി മാറ്റമെന്ന് അധികൃതര്‍ പറഞ്ഞതായും റിപോര്‍ടില്‍ പറയുന്നു. ഒന്നുരണ്ട് ഫ്രാഞ്ചൈസികള്‍ രോഹിതിനായി സമീപിച്ചെങ്കിലും മുംബൈ വിട്ടുനല്‍കിയില്ലെന്നും റിപോര്‍ടില്‍ സൂചിപ്പിക്കുന്നു.
റിപോര്‍ടുകള്‍ പ്രകാരം ഡെല്‍ഹി കാപിറ്റല്‍സ്, ചെന്നൈ സൂപര്‍ കിംഗ്‌സ് ടീമുകളാണ് മുംബൈ താരങ്ങള്‍ക്കായി രംഗത്തുള്ളത്. എന്നാല്‍, ട്രേഡിംഗിനില്ലെന്ന് ചെന്നൈ മാനേജ്‌മെന്റ് പ്രതികരിച്ചു. ഒരു താരത്തെയും ചെന്നൈ ട്രേഡ് ചെയ്യില്ലെന്നാണ് മാനേജ്‌മെന്റിന്റെ പ്രതികരണം.
Keywords: News, National, National-News, Sports-News, Mumbai-News, IPL, 2024 Auction, Chennai Super Kings, Refute, Rumours, Trade, Negotiations, Mumbai Indians, Mumbai News, Cricket, IPL 2024 Auction: Chennai Super Kings refute rumours of trade negotiations with Mumbai Indians.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.