ഐ പി എല്‍ താരലേലത്തില്‍ യുവരാജിന് വീണ്ടും റെക്കോര്‍ഡ് വില; 16 കോടിക്ക് ഡെയര്‍ഡെവിള്‍സിന് സ്വന്തം

 


ബംഗളുരു: (www.kvartha.com 16/02/2015) ഐപിഎല്‍ താരലേലത്തില്‍ ബംഗളൂരുവുമായുള്ള മത്സര പോരാട്ടത്തിനൊടുവില്‍ യുവരാജ് സിംഗിനെ ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കി.

16 കോടി രൂപയ്ക്കാണ് യുവരാജ് സിംഗിനെ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞതവണ ഐ പി എല്ലില്‍  യുവരാജിനെ ആര്‍സിബി സ്വന്തമാക്കിയതും റെക്കോര്‍ഡ് വില നല്‍കിയാണ്.  14 കോടി ആയിരുന്നു കഴിഞ്ഞതവണ നല്‍കിയിരുന്നത്.

ഇക്കുറി രണ്ടു കോടി കൂടുതല്‍ കൊടുത്താണ് റെക്കോര്‍ഡ് വിലയ്ക്ക് യുവരാജിനെ ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയത്. യുവരാജിനുവേണ്ടി ആര്‍സിബി 15.5 കോടി രൂപ വരെ വിളിച്ചിരുന്നു. എന്നാല്‍ ആര്‍ സി ബിക്ക് യുവരാജിനെ വിട്ടുകൊടുക്കാന്‍ കൂട്ടാക്കാതെ ഡെല്‍ഹി 16 കോടി നല്‍കി യുവിയെ സ്വന്തമാക്കുകയായിരുന്നു.

രണ്ടു കോടിയായിരുന്നു യുവിയുടെ അടിസ്ഥാന വില. മികച്ച  ഫോമില്‍ തിരിച്ചെത്തിയിരിക്കുന്ന യുവരാജ് ഈ രഞ്ജി സീസണില്‍ പഞ്ചാബിന് വേണ്ടി തുടര്‍ച്ചയായി നാലു സെഞ്ചുറികളാണ് അടിച്ചെടുത്തത്. ലോകകപ്പ് ടീമില്‍ യുവരാജിന് അവസരം നഷ്ടമായതില്‍ കായിക പ്രേമികള്‍ക്ക് ഏറെ നിരാശ അനുഭവപ്പെട്ടിരുന്നു. യുവാരാജിനെ ടീമിലെടുക്കും എന്നാണ് കരുതിയതെങ്കിലും അവസാന നിമിഷം തഴയപ്പെടുകയായിരുന്നു. എന്നാല്‍ ലോകകപ്പ് ടീമിലുള്ള ഒരു താരത്തിനും ലഭിക്കാത്ത പ്രതിഫലമാണ് യുവിക്ക് ഐപിഎല്ലില്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

ഐ പി എല്‍ താരലേലത്തില്‍ യുവരാജിന് വീണ്ടും റെക്കോര്‍ഡ് വില; 16 കോടിക്ക്  ഡെയര്‍ഡെവിള്‍സിന് സ്വന്തംയുവരാജ് ഉള്‍പ്പെടെ 343 താരങ്ങള്‍ക്ക് വേണ്ടിയാണ് ബംഗളുരുവില്‍ താരലേലം പുരോഗമിക്കുന്നത്. അതേസമയം മുതിര്‍ന്ന താരങ്ങളായ ഹാഷിം ആംല, മഹേല ജയവര്‍ധന, കുമാര്‍ സംഗകാര എന്നിവരെ വാങ്ങാന്‍ ലേലത്തില്‍ ആളുണ്ടായിരുന്നില്ല. മുരളി വിജയിയെ മൂന്നു കോടിക്ക് കിംഗ്‌സ് ഇലവനും കെവിന്‍ പീറ്റേഴ്‌സണെ രണ്ടു കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സും വാങ്ങി. ലങ്കന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസിനെ ഏഴര കോടി രൂപയ്ക്ക് ഡെയര്‍ഡെവിള്‍സും ദിനേഷ് കാര്‍ത്തിക്കിനെ പത്തര കോടി രൂപയ്ക്ക് ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സും സ്വന്തമാക്കി.

ഞായറാഴ്ച നടന്ന താരലേലത്തില്‍ ഡെയര്‍ഡെവിള്‍സിനായിരുന്നു ഏറ്റവും കൂടുതല്‍ തുക ചെലവിടാനുള്ള അനുമതിയുണ്ടായിരുന്നത് . 39.75 കോടി രൂപയോളം കളിക്കാരെ വാങ്ങുന്നതിനായി ചെലവിടാന്‍   ഡെയര്‍ഡെവിള്‍സിന് അനുമതിയുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  IPL 8 Players' Auction - Yuvraj Singh gets Rs 16 crores, Bangalore, Record, World Cup, Srilanka, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia