Jobs | ഉദ്യോഗാർഥികൾക്ക് അവസരം: ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദാംശങ്ങൾ അറിയാം
Feb 18, 2023, 09:42 IST
ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡ് (IPPB) എക്‌സിക്യൂട്ടീവ് തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 28 നകം ഔദ്യോഗിക വെബ്‌സൈറ്റ് ippbonline(dot)com സന്ദർശിച്ച് അപേക്ഷിക്കാം.
ഒഴിവ് വിശദാംശങ്ങൾ
ജൂനിയർ അസോസിയേറ്റ് (ഐടി): 15 തസ്തികകൾ
അസിസ്റ്റന്റ് മാനേജർ (ഐടി): 10 തസ്തികകൾ
മാനേജർ (ഐടി): 9 തസ്തികകൾസീനിയർ മാനേജർ (ഐടി): 5 തസ്തികകൾ
ചീഫ് മാനേജർ (ഐടി): 2 തസ്തികകൾ
തെരഞ്ഞെടുപ്പ്
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. എന്നിരുന്നാലും, അഭിമുഖത്തിന് പുറമേ മൂല്യനിർണയം, ഗ്രൂപ്പ് ചർച്ച അല്ലെങ്കിൽ ഓൺലൈൻ പരീക്ഷ നടത്താനുള്ള അവകാശം ബാങ്കിൽ നിക്ഷിപ്തമാണ്. പരീക്ഷ എപ്പോൾ നടത്തുമെന്ന് ഉടൻ അറിയിക്കും.
അപേക്ഷാ ഫീസ്
ഈ തസ്തികകളിലേക്കുള്ള പരീക്ഷാ ഫീസ് 50 രൂപയാണ്. കൂടാതെ, 450 രൂപ റിക്രൂട്ട്‌മെന്റ് പ്രോസസ്സിംഗ് ഫീസും ഉണ്ട്.
വിദ്യാഭ്യാസ യോഗ്യത
ഓരോ തസ്തികയ്ക്കും വിദ്യാഭ്യാസ യോഗ്യത വ്യത്യസ്തമാണ്. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക അറിയിപ്പ് കാണുക.
ജൂനിയർ അസോസിയേറ്റ് (ഐടി): ബാച്ചിലർ ഓഫ് സയൻസ്/ബാച്ചിലർ ഓഫ് എഞ്ചിനീയറിംഗ്/ ബാച്ചിലർ ഓഫ് ടെക്‌നോളജി/എംഎസ്‌സി ഇൻ ഇൻഫർമേഷൻ ടെക്‌നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ബിസിഎ/എംസിഎ എന്നിവയുള്ള ഏതെങ്കിലും ബിരുദധാരികൾക്ക് മുൻഗണന നൽകും.
അസിസ്റ്റന്റ് മാനേജർ (ഐടി): ഏതെങ്കിലും ബിരുദധാരി. ബാച്ചിലർ ഓഫ് സയൻസ്/ബാച്ചിലർ ഓഫ് എഞ്ചിനീയറിംഗ്/ ബാച്ചിലർ ഓഫ് ടെക്‌നോളജി/എംഎസ്‌സി ഇൻ ഇൻഫർമേഷൻ ടെക്‌നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ബിസിഎ/എംസിഎ ഉള്ളവർക്ക് മുൻഗണന നൽകും.
അപേക്ഷിക്കേണ്ടവിധം
യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷയുടെ സ്കാൻ ചെയ്ത പകർപ്പ് സഹിതം careers(at)ibbponline(dot)in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കാവുന്നതാണ്. ഇമെയിലിന്റെ സബ്ജക്ട് ലൈനിൽ അപേക്ഷിച്ച പോസ്റ്റിന്റെ പേരും പോസ്റ്റിന്റെ എസ് നമ്പറും ഉണ്ടായിരിക്കണം.
Keywords: News,National,India,Job,Top-Headlines,Latest-News,Post-Office, IPPB IT Recruitment 2023 Job Notification
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.