IPPB Recruitment | തപാല്‍ വകുപ്പിന് കീഴിലുള്ള ഇന്‍ഡ്യ പോസ്റ്റ് പേയ്മെന്റ് ബാങ്കില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ശമ്പളം 3.5 ലക്ഷം രൂപ വരെ; അറിയാം കൂടുതല്‍
Sep 13, 2022, 20:47 IST
ന്യൂഡെല്‍ഹി: (www.kvartha.com) തപാല്‍ വകുപ്പില്‍ സര്‍കാര്‍ ജോലി തേടുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. തപാല്‍ വകുപ്പിന് കീഴിലുള്ള ഇന്‍ഡ്യ പോസ്റ്റ് പേയ്മെന്റ് ബാങ്കില്‍ (IPPB) വിവിധ മാനജര്‍ തസ്തികകളിലേക്ക് റിക്രൂട്‌മെന്റിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. റെഗുലര്‍, കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സ്‌കെയില്‍ II, III, IV, V, VI തസ്തികകളിലേക്കാണ് നിയമനം. ടെക്നോളജി, കംപ്ലയന്‍സ്, ഓപറേഷന്‍സ് എന്നീ വകുപ്പുകളില്‍ ഡെപ്യൂടി ജനറല്‍ മാനജര്‍, ചീഫ് കംപ്ലയന്‍സ് ഓഫീസര്‍, ഇന്റേണല്‍ ഓംബുഡ്സ്മാന്‍ എന്നീ തസ്തികകളിലേക്കാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത് .
അപേക്ഷാ പ്രക്രിയയും ഫീസും:
അപേക്ഷിക്കാന്‍ താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് IPPB യുടെ ഔദ്യോഗിക വെബ്സൈറ്റായ ippbonline(dot)com-ലെ റിക്രൂട്‌മെന്റ് വിഭാഗത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്ന് വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ പേജിലേക്ക് പോകുക. അപേക്ഷാ പ്രക്രിയയ്ക്ക് കീഴില്‍, ഉദ്യോഗാര്‍ഥികള്‍ ആദ്യം അവരുടെ പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവയിലൂടെ രജിസ്റ്റര്‍ ചെയ്യണം, തുടര്‍ന്ന് അനുവദിച്ച രജിസ്‌ട്രേഷന്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പിക്കാന്‍ കഴിയും.
അപേക്ഷാ നടപടികള്‍ സെപ്റ്റംബര്‍ 10 മുതല്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 24 വരെ അപേക്ഷ സമര്‍പിക്കാം. അപേക്ഷാ സമയത്ത്, ഓണ്‍ലൈന്‍ വഴി 750 രൂപ ഫീസ് അടയ്ക്കേണ്ടതാണ്. എന്നാല്‍, എസ്സി, എസ്ടി, ദിവ്യാംഗ ഉദ്യോഗാര്‍ഥികള്‍ 150 രൂപ മാത്രം ഫീസ് അടച്ചാല്‍ മതി.
ശമ്പളം:
സ്‌കെയില്‍ ഏഴ് - പ്രതിമാസം 3.5 ലക്ഷം രൂപ
സ്‌കെയില്‍ ആറ് - പ്രതിമാസം 3.13 ലക്ഷം രൂപ
സ്‌കെയില്‍ അഞ്ച് - പ്രതിമാസം 2.53 ലക്ഷം രൂപ
സ്‌കെയില്‍ നാല് - പ്രതിമാസം 2.13 ലക്ഷം രൂപ
സ്‌കെയില്‍ മൂന്ന് - പ്രതിമാസം 1.79 ലക്ഷം രൂപ
സ്‌കെയില്‍ രണ്ട് - പ്രതിമാസം 1.41 ലക്ഷം രൂപ
സ്‌കെയില്‍ ഒന്ന് - പ്രതിമാസം 1.12 ലക്ഷം രൂപ.
യോഗ്യതയും മറ്റുവിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക: https://www(dot)ippbonline(dot)com/documents/31498/132994/1662643790952(dot)pdf

You Might Also Like:
Keywords: Latest-News, National, Top-Headlines, Central Government, Recruitment, Job, Alerts, Bank, Banking, IPPB Recruitment 2022, IPPB Recruitment 2022: Notification Out For Various Posts.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.