ആത്മഹത്യാശ്രമം: ഇറോം ശര്‍മിള വീണ്ടും അറസ്റ്റില്‍

 


ഇംഫാല്‍: (www.kvartha.com 24.01.2015) കഴിഞ്ഞ ദിവസം ജയില്‍മോചിതയായ മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മിള വീണ്ടും അറസ്റ്റില്‍. ആത്മഹത്യാശ്രമം ചുമത്തിയാണ് ശര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തത്. ഇംഫാല്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് ഇറോം ശര്‍മിളയെ ജയില്‍ മോചിതയാക്കിയത്.

തുടര്‍ന്ന് ഇംഫാല്‍ മാര്‍ക്കറ്റ് കോംപ്ലക്‌സില്‍ തങ്ങിയ ശര്‍മിള നിരാഹാരസമരം തുടരുന്ന സാഹചര്യത്തിലാണ് വെള്ളിയാഴ്ച വൈകുന്നേരം വീണ്ടും അറസ്റ്റ് ചെയ്തത്. ആത്മഹത്യാ ശ്രമക്കുറ്റം ചുമത്തി ജയിലിലടച്ച ശര്‍മിളക്കെതിരെയുള്ള കേസുകള്‍ നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കിഴക്കന്‍ ഇംഫാല്‍ ജില്ലാ കോടതി ശര്‍മിളയെ കുറ്റവിമുക്തയാക്കിയത്.

2002 നവംബറില്‍ ഇംഫാല്‍ വിമാനത്താവളത്തിനു സമീപം നടന്ന വ്യാജഏറ്റുമുട്ടലില്‍ പത്ത് മണിപ്പൂരികളെ സൈന്യം വധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സൈന്യത്തിന് പ്രത്യേകഅധികാരം നല്‍കുന്ന അഫ്‌സ്പ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 14 വര്‍ഷമായി നിരാഹാരസമരം നടത്തുകയാണ് 42കാരിയായ ഇറോം ശര്‍മിള.

ആരോഗ്യം മോശമായതിനെ തുടര്‍ന്ന് നിരവധി തവണ ശര്‍മ്മിളയെ ആശുപത്രിയിലാക്കുകയും
ആത്മഹത്യാശ്രമം: ഇറോം ശര്‍മിള വീണ്ടും അറസ്റ്റില്‍ചെയ്തിരുന്നു. അവിടെ വെച്ചും നിരാഹാരം തുടര്‍ന്ന ശര്‍മിളയ്ക്ക് മുക്കിലൂടെ ഘടിപ്പിച്ച ട്യൂബ് വഴി ജ്യൂസ് രൂപത്തിലുള്ള ഭക്ഷണ സാധനങ്ങള്‍ നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

കോടതി ഉത്തരവ് പ്രകാരം നിരവധി തവണ കുറ്റവിമുക്തയാക്കി മോചിപ്പിച്ചെങ്കിലും സമരം
തുടരുന്ന സാഹചര്യത്തില്‍ വീണ്ടും അറസ്റ്റ് ചെയ്ത് തടങ്കലിലാക്കുകയായിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Irom Sharmila arrested again, Jail, Court, Suicide Attempt, Case, Military, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia