Eggs | കുട്ടികള്‍ക്ക് എത്ര മാസം മുതല്‍ മുട്ട കൊടുത്തുതുടങ്ങാം? ഇക്കാര്യങ്ങള്‍ അറിയാം
Mar 14, 2024, 19:52 IST
ന്യൂഡെൽഹി: (KVARTHA) മുട്ട ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. രുചിയിലും നിറത്തിലും കേമനായ മുട്ട ആരോഗ്യ ഗുണങ്ങളാൽ ഏറെ സവിശേഷതകൾ നിറഞ്ഞതാണ്. പോഷകങ്ങളുടെ കലവറയായ ഇത് നമ്മുടെ ശരീരത്തിന് ആവശ്യമായ പലതരം ധാതുക്കളാൽ സമൃദ്ധമായ ആഹാരമാണ്. മുട്ടയുടെ മഞ്ഞയും വെള്ളയും വെവ്വേറെ ഗുണങ്ങളാൽ വ്യത്യസ്തമാണ്. ഏഴോ എട്ടോ മാസം ആവുമ്പോൾ തന്നെ കുഞ്ഞുങ്ങൾക്ക് മുട്ട കൊടുത്തു തുടങ്ങാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എന്നാൽ മുട്ടയുടെ മഞ്ഞയാണ് കുഞ്ഞുങ്ങൾക്ക് ആദ്യം കൊടുക്കേണ്ടത്. 10 മാസം ആയി കഴിഞ്ഞാൽ വെള്ളയും കൊടുക്കാവുന്നതാണ്. ഒരു വയസ് ആയിക്കഴിഞ്ഞാൽ മുട്ട മുഴുവനും കൊടുക്കാമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.
ചില കുട്ടികൾക്ക് മുട്ടയിലെ പ്രോടീൻ അലർജി ഉണ്ടാവാറുണ്ട്. അങ്ങനെ അലർജി ആവുന്നില്ലെങ്കിൽ മാത്രം മുട്ട തുടർന്ന് കൊടുക്കുക. ബാക്ടീരിയൽ അണുബാധയ്ക്ക് സാധ്യത ഉള്ളതിനാൽ മുട്ട പുഴുങ്ങി കഴിക്കുന്നതാണ് ഉചിതം. മുട്ടയിൽ ഏറ്റവും നല്ലത് നാടൻ കോഴിയുടെ മുട്ടയാണ് എന്നാണ് പറയുന്നത്. കോഴി മുട്ട, താറാവു മുട്ട, കാട മുട്ട അങ്ങനെ ഏത് മുട്ടയും കഴിക്കാവുന്നതാണ്. അലർജി പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് ധൈര്യമായി കഴിക്കാൻ പറ്റുന്ന ഒന്നായാണ് കാട മുട്ടയെ കണക്കാക്കുന്നത്. ഒരു വയസ് മുതൽ മൂന്ന് വയസ് വരെയുള്ള കുട്ടികൾക്ക് മൂന്ന് കാട മുട്ട വീതം നൽകാവുന്നതാണ്. ഏഴ് വയസിന് മുകളിൽ ഉള്ള കുട്ടികൾക്ക് അഞ്ച് കാട മുട്ട വരെ നൽകാവുന്നതാണെന്നാണ് അഭിപ്രായം.
മുട്ടയിൽ ശരീരത്തിനാവശ്യമായ നിരവധി പോഷക ഗുണങ്ങൾ ഉണ്ട്. രോഗപ്രതിരോധ വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തെ സഹായിക്കുവാനും മുട്ട ഗുണകരമാണ്. ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയും സെലിനിയം, ഫോസ്ഫറസ്, കോളിൻ, വിറ്റാമിൻ ബി 12, ഒന്നിലധികം ആന്റീ ഓക്‌സിഡന്റുകൾ തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്. കണ്ണുകളുടെ ആരോഗ്യത്തിനും ഹൃദയ ആരോഗ്യം മെച്ചപ്പെടുത്താനും മുട്ട നല്ലതാണ്. കുട്ടികൾക്കും വളർച്ചയുടെ ഘട്ടങ്ങളിൽ സഹായകമാകുന്ന ഘടകങ്ങൾ മുട്ടയിലുണ്ട്. കൃത്യമായ അളവിൽ കുട്ടികളുടെ പ്രായത്തിന് അനുസരിച്ചു ഡോക്ടറുടെ നിർദേശ പ്രകാരം കുട്ടികളുടെ ആഹാരത്തിൽ മുട്ട ധൈര്യമായി ഉൾപ്പെടുത്താവുന്നതാണ്.

Keywords: News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Is egg good for children?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.