കാനഡ അതിര്‍ത്തിയില്‍ തണുത്ത് മരവിച്ച് മരിച്ചത് ഗുജറാതില്‍ നിന്നുള്ള കുടുംബമോ? എന്തുകൊണ്ടാണ് ഇവര്‍ അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചത്?
Jan 26, 2022, 15:01 IST
ഡിങ്കുച (ഗുജറാത്): (www.kvartha.com 26.01.2022) യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ അടുത്തിടെ കാനഡയില്‍ തണുത്ത് മരവിച്ച് മരിച്ചത് ഗുജറാതില്‍ നിന്നുള്ള കുടുംബമാണെന്ന് സൂചന. ദമ്പതികളും അവരുടെ രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബമാണ് മരിച്ചത്. ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലെ ഡിങ്കുച ഗ്രാമവാസികളാണ് ഇവരെന്ന് അറിയുന്നു. സന്ദര്‍ശക വിസയില്‍ അടുത്തിടെ കാനഡയിലേക്ക് പോയ ഗ്രാമത്തിലെ ദമ്പതികളെയും അവരുടെ രണ്ട് മക്കളെയും കാണാതായതായി നാട്ടുകാര്‍ പറഞ്ഞു.
ജഗദീഷ് പട്ടേല്‍, ഭാര്യ, അവരുടെ രണ്ട് കുട്ടികള്‍ എന്നിവരെയാണ് കാണാതായിത്. ഇടത്തരം കുടുംബത്തില്‍പെട്ട കര്‍ഷകനാണ് ജഗദീഷ് പട്ടേല്‍. അടുത്തിടെ ഇവര്‍ കാനഡയിലേക്ക് സന്ദര്‍ശക വിസയില്‍ പോയിരിക്കുകയാണെന്നും ഗ്രാമ തലത്തിലെ (റവന്യൂ ഉദ്യോഗസ്ഥന്‍) ജയേഷ് ചൗധരി പറഞ്ഞു.

കാനഡ വഴി യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ മരവിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളുടെയും ഒരു കൈക്കുഞ്ഞ് ഉള്‍പെടെയുള്ള രണ്ട് കുട്ടികളുടെയും ഐഡന്റിറ്റി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെങ്കിലും മരിച്ചവര്‍ ജഗദീഷ് പട്ടേലും ഭാര്യ വൈശാലിയും അവരുടെ രണ്ട് കുട്ടികളുമാകാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാന്‍ കുടുംബാംഗങ്ങള്‍ക്കോ, ഗ്രാമവാസികള്‍ക്കോ കഴിയുന്നില്ല.
മെച്ചപ്പെട്ട ജീവിതസാഹചര്യത്തിനുള്ള തൊഴിലവസരങ്ങളില്ലാത്തത് കൊണ്ടാണ് ഈ ഗ്രാമത്തിലുള്ളവര്‍ യുഎസിലേക്കും മറ്റ് വികസിത രാജ്യങ്ങളിലേക്കും കുടിയേറുന്നത്. അതിന് ചിലര്‍ നിയമവിരുദ്ധമായ വഴിയും തേടും, അവരുടെ ജീവന്‍ അപകടത്തിലാവുകയും ചെയ്യും. ഡിങ്കുചയില്‍ നിന്നുള്ള ധാരാളം ആളുകള്‍ വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ട്. പ്രധാനമായും യുഎസ്, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍. വിദേശത്തുള്ളവര്‍ ഗ്രാമത്തിലെ പഞ്ചായത്ത് കെട്ടിടം, ഒരു സ്‌കൂള്‍, ക്ഷേത്രം, ആരോഗ്യ കേന്ദ്രം, കമ്യൂണിറ്റി ഹാള്‍ എന്നിവയുടെ നിര്‍മാണത്തിനായി ഉദാരമായി പണം സംഭാവന ചെയ്തിട്ടുണ്ട്- പ്രദേശവാസികള്‍ പറഞ്ഞു.
ഡിങ്കുചയില്‍ പ്രവേശിക്കുമ്പോള്‍, ഒരു ഗ്രാമത്തിലല്ല, ഒരു പട്ടണത്തിലാണെന്ന തോന്നലുണ്ടാക്കും. പഞ്ചായത്ത് കെട്ടിടത്തിലെ ചുമര്‍ചിത്ര പരസ്യത്തില്‍, യുകെയിലോ കാനഡയിലോ ഉള്ള ഒരു സര്‍വകലാശാലയില്‍ 'ഐഇഎല്‍ടിഎസ് പാസായോ അല്ലാതെയോ' പ്രവേശനം വാഗ്ദാനം ചെയ്യുന്നു. ഈ രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ പ്രവേശനത്തിന് ആവശ്യമായ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയാണ് ഐഇഎല്‍ടിഎസ്.
അഹ് മദാബാദില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം. ഇവിടെ അവസരങ്ങളുടെ അഭാവമാണ് ആളുകളെ വിദേശത്തേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നത്. 33 വര്‍ഷം മുമ്പ് യുഎസിലേക്ക് കുടിയേറിയ അമൃത് പട്ടേല്‍ പറഞ്ഞു. ആളുകള്‍ക്ക് അവരുടെ വിദ്യാഭ്യാസത്തിന് അനുയോജ്യമായ ശമ്പളം ഗുജറാതില്‍ ലഭിക്കുന്നില്ല, അതിനാല്‍ അവര്‍ വിദേശത്ത് പോയി കൂടുതല്‍ സമ്പാദിച്ചുകൂടാ എന്ന് ചിന്തിക്കുന്നു.
മകനോടൊപ്പം യുഎസിലെ ബാള്‍ടിമോറിനടുത്ത് റെസ്റ്റോറന്റ് നടത്തുന്ന പട്ടേല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മൂന്ന് പെണ്‍മക്കളും വിവാഹം കഴിച്ച് അവിടെ താമസിക്കുകയാണ്. യുഎസിലേക്കോ കാനഡയിലേക്കോ അനധികൃതമായി കുടിയേറാന്‍, ഒരാള്‍ക്ക് വേണ്ടത് എന്‍ആര്‍ഐ (നോണ്‍ റസിഡന്റ് ഇന്‍ഡ്യന്‍) കമ്യൂണിറ്റികള്‍ തമ്മിലുള്ള ശക്തമായ ബന്ധമാണ്- പട്ടേല്‍ പറഞ്ഞു.
Keywords: Gujarat, News, National, Family, Death, Canadian border, Canada, Border, Is the family from Gujarat frozen to death on the Canadian border?

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.