ന്യൂഡല്‍ഹി: (www.kvartha.com 29.08.2014) ഇറാഖിലും സിറിയയിലും ശക്തമായ മുന്നേറ്റം നടത്തുന്ന ഐസിലിനെ നിരോധിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയെ ഭീകര സംഘടനയായും സംഘടന തലവന്‍ അല്‍ ബാഗ്ദാദിയെ ഭീകരനായും പ്രഖ്യാപിക്കാനുള്ള നീക്കങ്ങളുമായി ഇന്ത്യയുടെ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഒരുക്കങ്ങള്‍ ആരംഭിച്ചതായാണ് സൂചന.
ഇന്ത്യയ്‌ക്കെതിരെ യുദ്ധം നടത്തുന്നുവെന്ന് കാണിച്ച് ഐപിസി വകുപ്പ് 121A പ്രകാരം കേസെടുക്കാനാണ് തീരുമാനം. ഐസിലിനെ നിരോധിച്ച യുഎസിന്റെ പാത പിന്തുടരാനാണ് ഇന്ത്യയുടേയും നീക്കം. ഇന്ത്യയില്‍ ഐസില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപോര്‍ട്ട് തയ്യാറാക്കി വരികയാണ് എന്‍.ഐ.എ.
ഇറാഖ് പിടിച്ചടക്കാനൊരുങ്ങുന്ന ഐസിലില്‍ ഇന്ത്യയിലെ നൂറോളം യുവാക്കള്‍ ഉണ്ടെന്നാണ് അനൗദ്യോഗീക കണക്ക്. കഴിഞ്ഞ മേയില്‍ മുംബൈയിലെ കല്യാണില്‍ നിന്ന് ഇറാഖിലേയ്ക്ക് കടന്ന നാലു യുവാക്കളില്‍ ഒരാളായ ആരിഫ് മജീദ് കൊല്ലപ്പെട്ടുവെന്ന റിപോര്‍ട്ടിനെതുടര്‍ന്നാണ് ഇന്ത്യ ഐസിലിനെ നിരോധിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്.
മൊസൂളില്‍ നടന്ന ഒരു ബോംബ് സ്‌ഫോടനത്തിലാണ് ആരിഫ് മജീദ് കൊല്ലപ്പെട്ടത്. ഐസിലിനെ നിരോധിക്കുന്നതോടെ സംഘടനയില്‍ ചേരുന്നവരെ ഭീകരരായി കണക്കാക്കും.
SUMMARY: New Delhi: The National Investigation Agency (NIA) is likely to file a case against Iraqi terror group ISIS (Islamic State of Iraq and Syria) and its chief Al-Baghdadi, sources said on Thursday.
Keywords: ISIS, India, Ban, Terror outfit, FIR, Al-Baghdadi, Iraq

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.