മോഡിയെ കാണുന്നത് കുറ്റകൃത്യമാണോ: ശരത് പവാര്‍

 


താനെ: മോഡിയെ കാണുന്നത് കുറ്റകൃത്യമാണോയെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരത് പവാര്‍. താനെയിലെ ഇന്‍ഡോര്‍ സ്റ്റേഡിയം ഉല്‍ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടയിലാണ് പവാര്‍ മോഡി വിഷയത്തിലേയ്ക്ക് കടന്നത്.

ഒരു കൃഷിമന്ത്രിയെന്ന നിലയില്‍ ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുക, ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കുക എന്നിവ എന്റെ ഉത്തരവാദിത്വമാണ്. ഞാന്‍ നിരവധി സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പശ്ചിമബംഗാളില്‍ പോയി മമത ബാനര്‍ജിയെ കണ്ടു, മദ്ധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാനെ കണ്ടു, ഒറീസയില്‍ നവീന്‍ പട്‌നായിക്കിനെ കണ്ടു, അസമില്‍ തരുണ്‍ ഗോഗോയെ കണ്ടു, അഹമ്മദാബാദില്‍ പോയി മോഡിയെ കണ്ടു പവാര്‍ പറഞ്ഞു.

മോഡിയെ കാണുന്നത് കുറ്റകൃത്യമാണോ: ശരത് പവാര്‍
എന്നാല്‍ പിന്നീട് ഒരു കാര്യം മാത്രമാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. എന്തിനാണ് ശരത് പവാര്‍ മോഡിയെ കണ്ടത് എന്നായിരുന്നു വാര്‍ത്തകള്‍. മോഡിയെ കണ്ടതില്‍ എന്താണ് തെറ്റ്? എനിക്ക് മനസിലാകുന്നില്ല. ഞാന്‍ ഒരു പാക്കിസ്ഥാനിയെയാണോ കണ്ടത്? ഒരു ചൈനക്കാരനെയാണോ കണ്ടത്? ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ജനപ്രതിനിധികളെ കാണുകയെന്നത് എന്റെ കടമയാണ്. ഞാനത് ചെയ്യുന്നു പവാര്‍ വ്യക്തമാക്കി.

SUMMARY:
Thane (Maharashtra): Nationalist Congress Party supremo Sharad Pawar, who had recently denied having a secret meeting with Gujarat chief minister Narendra Modi, on Saturday said meeting Modi is not a crime.

Keywords: National, Thane, Narendra Modi, Gujrath, Sharad Pawar,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia