അഹമ്മദാബാദ്: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നരേന്ദ്രമോഡി മന്ത്രിസഭയിലെ പ്രമുഖനും നിയമമന്ത്രിയുമായ പ്രദീപ് സിംഗ് ജഡേജയെ സിബിഐ ചോദ്യം ചെയ്യുകയാണ്. അജ്ഞാത സ്ഥലത്താണ് ചോദ്യം ചെയ്യല്‍. ഗുജറാത്തിലെ വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രസിംഗ് ചുദസമയെയും ഉടനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് സിബിഐ ഭൂപേന്ദ്രസിംഗിന് സമന്‍സ് അയച്ചിട്ടുണ്ട്.
2011ല്‍ നടന്ന യോഗത്തിന്റെ ഓഡിയോ ടേപ്പിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഗുജറാത്തിലെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കെടുത്ത യോഗത്തില്‍ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിനെ അട്ടിമറിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു നടന്നിരുന്നത്. ഓഡിയോ ടേപ്പിലുള്ള ശബ്ദം ഭൂപേന്ദ്രസിംഗിന്റേയും പ്രദീപ് സിംഗിന്റേതുമാണെന്ന നിഗമനത്തിലാണ് സിബിഐ.
അഡ്വക്കേറ്റ് ജനറല്‍ കമല്‍ ത്രിവേദി, മുന്‍ സംസ്ഥാന മന്ത്രി പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ക്കും സിബിഐ സമന്‍സ് അയച്ചിട്ടുണ്ട്. ഇവരേയും ഉടനെ ചോദ്യം ചെയ്യുമെന്നാണ് റിപോര്‍ട്ട്. 2004ലാണ് ഇസ്രത്ത് ജഹാന്‍ എന്ന 19കാരിയെയും മൂന്ന് യുവാക്കളേയും തീവ്രവാദികളെന്നാരോപിച്ച് പോലീസ് വെടിവെച്ചുകൊന്നത്.
SUMMARY: Ahmedabad: Two ministers in Narendra Modi's Gujarat government are among four people to be questioned in connection with the Ishrat Jahan encounter case.
Keywords: National news, Ahmedabad, PP Pandey, Gujarat, Police officer, Accused, Murdering, College student, Ishrat Jahan, Hospitalised, Ahmedabad, Complained

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.