ഇസ്ലാമിക് സ്‌റ്റേറ്റ് കൊലപാതകികളും ബലാല്‍സംഗികളുമാണ്: അസദുദ്ദീന്‍ ഒവൈസി

 


ഹൈദരാബാദ്: (www.kvartha.com 06/02/2015) ഇസ്ലാമിക് സ്‌റ്റേറ്റ് അനുയായികള്‍ ചെയ്തുകൂട്ടുന്ന ക്രൂരതകള്‍ക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി.

ഇസ്ലാമിക് സ്‌റ്റേറ്റ് ചെയ്തുകൂട്ടുന്ന കൊള്ളരുതായ്മകളെ വിവിധ ഇസ്ലാമീക പണ്ഡിതന്മാര്‍ അപലപിച്ചിട്ടുണ്ട്. അവര്‍ ആളുകളെ ബലാല്‍സംഗം ചെയ്യുന്നു, കൊല്ലുന്നു. വെറുതെ കൊല്ലുകയല്ല, ഏറ്റവും നിഷ്ഠൂരമായ രീതിയില്‍, അവര്‍ മൃതശരീരങ്ങളെ അംഗഭംഗം വരുത്തുന്നു, തലവെട്ടുന്നു. ഒരു മനുഷ്യനെ ജീവനോടെ കത്തിച്ചു ഒവൈസി പറഞ്ഞു.

ഇവരുടെ പ്രവൃത്തികള്‍ ഇസ്ലാമിനേയോ ഇസ്ലാമിന്റെ ആശയങ്ങളെയോ ബാധിക്കുന്നില്ല. അവരുടെ പ്രവൃത്തികള്‍ അപലപിക്കപ്പെടേണ്ടതാണ്. അവര്‍ ക്രൂരന്മാരായ കൊലപാതകികളും ബലാല്‍സംഗികളുമാണ് ഒവൈസി കൂട്ടിച്ചേര്‍ത്തു.
ഇസ്ലാമിക് സ്‌റ്റേറ്റ് കൊലപാതകികളും ബലാല്‍സംഗികളുമാണ്: അസദുദ്ദീന്‍ ഒവൈസി
ജാമിയ നിസാമിയ സ്ഥാപകന്‍ ഹസ്രത്ത് അന്‍ വറുല്ല ഫാറൂഖിയുടെ ചരമവാര്‍ഷീകത്തോടനുബന്ധിച്ച് നടത്തിയ പരിപാടിക്കിടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഒവൈസി.

SUMMARY: AIMIM president Asaduddin Owaisi on Thursday condemned the ISIS and said that activities of the terror group have nothing to do with the religion of Islam.

Keywords: AIMIM, Asadudhin Owaisi, Islamic State, Islam,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia