കലാപം ലക്ഷ്യമിട്ട് മുസ്ലിം ഖബറിടത്തിനടുത്ത് ഇസ്രയേലിന്റെ ബിയര്‍ ഫെസ്റ്റിവല്‍
Aug 21, 2015, 14:48 IST
രമാല്ല: (www.kvartha.com 21.08.2015) കിഴക്കന്‍ ജെറുസലേമില്‍ ഇസ്രയേലികള്‍ നടത്തുന്ന ബിയര്‍ ഫെസ്റ്റില്‍ ഫലസ്തീനികളെ പ്രകോപിപ്പിക്കാനാണെന്നു റിപ്പോര്‍ട്ട്. ഓഗസ്റ്റ് 26, 27 തീയതികളില്‍ നടത്തുന്ന ഫെസ്റ്റിവല്‍ മാമനല്ല ഖബറിടത്തിനടുത്താണ് നടത്തുന്നത്. ഇത് ഇവിടുത്തെ ചരിത്രപ്രാധാന്യമുളള മുസ്ലിം ഖബറിടമാണെന്നു ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്രാവല്‍ ജെറുസലേം ബിയര്‍ ഫെസ്റ്റിവല്‍ 2015 എന്ന പരിപാടി മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. യൂറോപ്യന്‍ ഭരണത്തില്‍ നിന്നു ജെറുസലേമിനെ മോചിപ്പിച്ച സലാഹ് അല്‍ ദീന്‍ അല്‍ അയൂബിയെ പോലുളള സമര നായകന്മാരുടെ ഖബറും മാമനല്ല ഖബറിടത്തിലുണ്ട്.
ഫലസ്തീനികളെ പ്രകോപിപ്പിച്ചു അന്താരാഷ്ട്ര പ്രശ്‌നമായി മാറ്റുന്നതിനാണ് ഇപ്പോള്‍ ബിയര്‍ ഫെസ്റ്റിവല്‍ നടത്തുന്നതെന്നു ഫലസ്തീനിയന്‍ ലോക്കല്‍ കമ്മിറ്റി നേതാവ് ഫഖ്‌റി അബു ദിയാദ് പറഞ്ഞു. ഇസ്ലാം ഖബറിടത്തിനടുത്ത് മദ്യസല്‍ക്കാരം നടത്തുന്നത് മതപരമായി തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
SUMMARY: The Israeli occupation municipality in Jerusalem has it in mind to hold a beer festival at the gravesite of Occupied East Jerusalem on August 26 and 27, a move that aims to provoke Palestinian anger.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.