ഞാനുണ്ടെങ്കില്‍ രാധാകൃഷ്ണനുമുണ്ട്: മാധവന്‍ നായര്‍

 


ഞാനുണ്ടെങ്കില്‍ രാധാകൃഷ്ണനുമുണ്ട്: മാധവന്‍ നായര്‍
കൊച്ചി:  ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ രാധാകൃഷ്ണനെതിരെ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ വീണ്ടും രംഗത്ത്. ഐഎസ്ആര്‍ഒ കേസില്‍ തന്നെ പ്രതിയാക്കുന്നെങ്കില്‍  രാധാകൃഷ്ണനെയും ഉള്‍പ്പെടുത്തണമെന്നു മാധവന്‍ നായര്‍ ആവശ്യപ്പെട്ടു.

ആന്‍ഡ്രിക്‌സ്  ദേവാസ് കരാര്‍ അഴിമതി കേസില്‍ ആരോപണ വിധേയനായതിനെത്തുടര്‍ന്ന് ഐഎസ്ആര്‍ഒ വിശിഷ്ട പ്രൊഫസര്‍ സ്ഥാനം പിന്‍വലിച്ച നടപടിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി നിര്‍ദേശപ്രകാരം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മാധവന്‍ നായര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പദ്ധതിക്കായി കരാര്‍ സമര്‍പ്പിച്ച കമ്പനികളുടെ പേര് പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരുന്നില്ലെന്ന ഉന്നതാധികാര സമിതിയുടെ ആരോപണം ശരിയല്ല. അങ്ങനെയൊരു കീഴ് വഴക്കം ഇതുവരെയില്ല. 2009 ഒക്‌ടോബര്‍ 29നാണ് ഇതു സംബന്ധിച്ച ചര്‍ച്ച ഐഎസ്ആര്‍ഒയില്‍ നടന്നത്. അന്ന് എടുത്ത തീരുമാനത്തില്‍ രാധാകൃഷ്ണനും ഒപ്പിട്ടിരുന്നു. അതുകൊണ്ടുതന്നെ ക്രമക്കേടു നടന്നിട്ടുണ്ടെങ്കില്‍ മിനിട്‌സില്‍ ഒപ്പിട്ട രാധാകൃഷ്ണനും തെറ്റുകാരനാണെന്നു മാധവന്‍നായരുടെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

SUMMARY: Former chairman of Indian Space Research Organisation (ISRO), Mr G. Madhavan Nair, has submitted before the Kochi bench of Central Administrative Tribunal that ISRO chairman K Radhakrishnan is also guilty in the controversial Antrix-Devas contract.

key words: Former chairman , Indian Space Research Organisation , ISRO, G. Madhavan Nair, Central Administrative Tribunal , ISRO chairman, K Radhakrishnan,Antrix-Devas , Department of Space,  Vikram Sarabhai, Distinguished Professor , S-band space
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia