ഇന്ത്യയിലെ ആണവ ശാസ്ത്രജ്ഞരുടെയും ഐ എസ് ആര്‍ ഒയുടെയും ഇമെയില്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്

 


ന്യൂഡെല്‍ഹി: (www.kvartha.com 26.01.2020) ഇന്ത്യയിലെ ആണവ ശാസ്ത്രജ്ഞരുടെയും ഐഎസ്ആര്‍ഒയുടെയും ഇമെയില്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ക്വിന്റ് ആണ് അതീവ പ്രാധാന്യമുള്ള വാര്‍ത്ത പുറത്തുവിട്ടത്.

വിവരങ്ങള്‍ ചോര്‍ന്ന മൂവായിരത്തോളം സര്‍ക്കാര്‍ ഇമെയില്‍ ഐഡികളിലാണ് അതീവ സുരക്ഷാ മേഖലയിലുള്‍പ്പെട്ടിട്ടുള്ള ഐഎസ്ആര്‍ഒയുടെയും ആണവശാസ്ത്രജ്ഞരുടെയും ഇമെയില്‍ ഐഡികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുള്ളത്.

ഇന്ത്യയിലെ ആണവ ശാസ്ത്രജ്ഞരുടെയും ഐ എസ് ആര്‍ ഒയുടെയും ഇമെയില്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്

അംബാസിഡര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും വിരമിച്ചവരുടെയും ഇമെയിലുകളും ചോര്‍ത്തിയെന്നാണ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തത്.

ബാബാ ആറ്റോമിക് റിസേര്‍ച്ച് സെന്റര്‍, ഐ എസ് ആര്‍ ഒ, വിദേശ കാര്യ മന്ത്രാലയം, ആറ്റോമിക് എനര്‍ജി റഗുലേഷന്‍ ബോര്‍ഡ്, സെബി എന്നീ തന്ത്രപ്രധാന വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഇമെയില്‍ ഐഡികളാണ് ചോര്‍ത്തപ്പെട്ടത്.

അതേസമയം വിവരങ്ങള്‍ ചോര്‍ത്തിയത് ഇന്ത്യക്ക് പുറത്തുള്ളവരാണോ അല്ലയോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  ISRO, MEA, Nuclear Scientists Among 3,000 Breached Govt Email IDs,New Delhi, News, Report, Protection, Protection, ISRO, Researchers, Email, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia