PSLV-C56 | ചന്ദ്രയാന്‍ 3ന് പിന്നാലെ ഇസ്റോയുടെ വാണിജ്യ ദൗത്യം; സിംഗപുരിന്റെ 7 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക്; പിഎസ്എല്‍വി സി 56 വിക്ഷേപിച്ചു
Jul 30, 2023, 08:08 IST
ചെന്നൈ: (www.kvartha.com) ഇന്‍ഡ്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ISRO - ഇസ്‌റോ) വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി പിഎസ്എല്‍വി സി 56 വിക്ഷേപിച്ചു. രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. ന്യൂ സ്‌പേസ് ഇന്‍ഡ്യ ലിമിറ്റഡ് വഴിയുള്ള വാണിജ്യ വിക്ഷേപണമാണ് ഇത്.
സിംഗപുരിന്റെ ഏഴ് ഉപഗ്രഹങ്ങളെയാണ് പിഎസ്എല്‍വിയുടെ അമ്പത്തിയെട്ടാം ദൗത്യത്തില്‍ ബഹിരാകാശത്തേക്ക് അയക്കുന്നത്. ഡിഎസ്എസ്എആര്‍ ഉപഗ്രഹവും മറ്റ് 6 ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്.
360 കിലോഗ്രാം ഭാരമുള്ള ഡിഎസ്എസ്എആര്‍ ഉപഗ്രഹത്തെ 535 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് ലക്ഷ്യം. മറ്റ് ആറ് ഉപഗ്രഹങ്ങളില്‍ രണ്ടെണ്ണം മൈക്രോ സാറ്റലൈറ്റുകളും നാലെണ്ണം നാനോ സാറ്റുകളുമാണ്. 24 കിലോഗ്രാം ഭാരമുള്ള ആര്‍കേഡ്, 23 കിലോഗ്രാം ഭാരമുള്ള വെലോക്‌സ് എഎം, 4 കിലോഗ്രാം മാത്രം ഭാരമുള്ള സ്‌കൂബ് ടു എന്നീ ഉപഗ്രഹങ്ങള്‍ സിംഗപുര്‍ സാങ്കേതിക സര്‍വകലാശാലയുടേതാണ്. സിംഗപുര്‍ ദേശീയ സര്‍വകലാശാലയുടേതാണ് ഗലാസിയ 2 എന്ന ഉപഗ്രഹം.
നു സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കംപനിയുടെ നു ലിയോണും, അലേന പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡിന് ഓര്‍ബ് 12 സ്‌ട്രൈഡറുമാണ് മറ്റ് ഉപഗ്രഹങ്ങള്‍.
വിക്ഷേപണം കഴിഞ്ഞ് 21 മിനുറ്റ് പിന്നിടുമ്പോഴായിരിക്കും പ്രധാന ഉപഗ്രഹമായ ഡിഎസ് സാര്‍ റോകറ്റില്‍ നിന്ന് വേര്‍പെടുക. 24 മിനുറ്റ് കഴിയുമ്പോഴേക്കും അവസാന ചെറു ഉപഗ്രഹവും വേര്‍പെടും. എത്ര തുകയ്ക്കാണ് എന്‍സില്‍ വിക്ഷേപണ കരാര്‍ ഏറ്റെടുത്തത് എന്ന് വെളിപ്പെടുത്തിയിട്ടില്ല.
ചന്ദ്രയാന്‍ 3ന്റെ വിജയകരമായ വിക്ഷേപണത്തിനുശേഷമുള്ള ഇസ്റോയുടെ വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. ഉപഗ്രഹത്തില്‍നിന്നുള്ള വിവരങ്ങള്‍ സിംഗപുര്‍ സര്‍കാരിന്റെ വിവിധ ഏജന്‍സികള്‍ തന്ത്രപ്രധാന ആവശ്യങ്ങള്‍ക്കുള്‍പെടെ ഉപയോഗപ്പെടുത്തും.
ഏപ്രില്‍ 19ന് പിഎസ്എല്‍വിയില്‍ സിംഗപുരിന്റെ ടെലിയോസ്-2, ലുമെലൈറ്റ്-4 എന്നീ 2 ഉപഗ്രഹങ്ങള്‍ ഇസ്‌റോ വിക്ഷേപിച്ചിരുന്നു.
Keywords: News, National, National-News, Technology, Technology-News, ISRO, PSLV-C56, Sriharikota, Singaporean Satellites, ISRO's PSLV-C56 lifts off from Sriharikota; launches seven Singaporean satellites.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.