പുതിയ ഡല്‍ഹിയല്ല, വൃത്തികെട്ട ഡല്‍ഹി: കിരണ്‍ ബേദി

 


ന്യൂഡല്‍ഹി: (www.kvartha.com 19/02/2015) ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തോടെ താന്‍ പൂര്‍ണമായും നീതി പുലര്‍ത്തിയെന്ന് കിരണ്‍ ബേദി. പരിചയ സമ്പന്നരായ നേതാക്കളുടെ അഭിപ്രായമനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും ബേദി പറഞ്ഞു.

സ്വച്ഛ ഭാരത്തെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ തന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബേദി. വേള്‍ഡ് ബുക്ക് ഫെയറിലാണ് പ്രകാശന ചടങ്ങ് നടന്നത്.

പുതിയ ഡല്‍ഹിയല്ല, വൃത്തികെട്ട ഡല്‍ഹി: കിരണ്‍ ബേദിഞാന്‍ പരാജയപ്പെട്ടിട്ടില്ല. എനിക്ക് ചുറ്റുമുള്ള സാഹചര്യങ്ങള്‍, എന്റെ സഹപ്രവര്‍ത്തകര്‍, എന്റെ എതിരാളികള്‍, എന്നീ കാര്യങ്ങള്‍ പരിഗണിച്ചാല്‍ ഞാന്‍ എനിക്ക് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു. എല്ലാവരും പരാജയപ്പെട്ടുവെന്ന് പറഞ്ഞാലും ഞാന്‍ പരാജയപ്പെട്ടിട്ടില്ല. എന്റെ അഭിപ്രായത്തില്‍ ഞാന്‍ വിജയിച്ച വ്യക്തിയാണ്. എന്റെ മനസ് പരാജയം സമ്മതിക്കാത്തിടത്തോളം ഞാന്‍ വിജയിയാണ് കിരണ്‍ ബേദി കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴുള്ള ഡല്‍ഹി പുതിയ ഡല്‍ഹിയല്ലെന്നും വൃത്തികെട്ട ഡല്‍ഹിയാണെന്നും അവര്‍ പറഞ്ഞു. ഒരു മോഡി മാത്രം വിചാരിച്ചതുകൊണ്ട് കാര്യമില്ലെന്നും രാജ്യത്തെ ശുദ്ധീകരിക്കാന്‍ നാം ഓരോരുത്തരും വ്യക്തിപരമായി ശ്രമിക്കണമെന്നും ബേദി വ്യക്തമാക്കി.

SUMMARY: With the curtains down on Delhi Assembly polls, former IPS officer Kiran Bedi said she did her best as the BJP’s CM candidate considering the little time she was given and the kind of opponent she was pitted against. She said she had asked experienced BJP leaders for guidance and did whatever they told her to.

Keywords: Delhi Assembly Poll, Aam Aadmi Party, Arvind Kejriwal, Delhi Chief Minister, AAP, Cabinet,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia