അവിഹിത സ്വത്ത്: ബി.ജെ.പി എം.എല്‍.എയുടെ വീട്ടില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്

 


അവിഹിത സ്വത്ത്: ബി.ജെ.പി എം.എല്‍.എയുടെ വീട്ടില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്
ബാംഗ്ലൂര്‍: ബി.ജെ.പി എം.എല്‍.എയും പാര്‍ട്ടിയുടെ വക്താവുമായ സി.ടി രവിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി അവിഹിത സ്വത്ത് സമ്പാദനം സംബന്ധിച്ച നിരവധി രേഖകള്‍ പിടിച്ചെടുത്തു.

ചിക്മാംഗ്ലൂര്‍ മണ്ഡലത്തെ പ്രതിനിധികരിക്കുന്ന രവിയുടെ ഫാം ഹൗസിലും റെയ്ഡ് നടന്നു. നാല് സംഘങ്ങളായാണ് വീട്ടിലും ഫാം ഹൗസിലും ഒരേ സമയം റെയ്ഡ് നടന്നത്. മെയ് അവസാന വാരത്തില്‍ എം.എല്‍.എയുടെ അവിഹിത സ്വത്ത് സമ്പാദനത്തിനെതിരെ സാമൂഹ്യ പ്രവര്‍ത്തകനായ എ.സി കുമാര്‍ ലോകായുക്ത കോടതിയെ സമീപിച്ചിരുന്നു. 2004ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ വെറും പത്ത് ലക്ഷത്തില്‍പരം രൂപയുടെ സ്വത്തുണ്ടായ രവിക്ക് ഇപ്പോള്‍ 50 കോടി രൂപയുടെ സ്വത്തുണ്ടെന്ന് ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്. രവിയുടെ സുഹൃത്തുക്കളായ ചില ബി.ജെ.പി പ്രാദേശിക നേതാക്കളുടെ വീടുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

Keywords:  Bangalore, BJP, MLA, Raid 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia