ചെന്നൈയില്‍ ആസിഡ് ആക്രമണത്തിനിരയായ യുവതി മരണത്തിന് കീഴടങ്ങി

 


ചെന്നൈ: ആസിഡ് ആക്രമണത്തിനിരയായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന യുവതി മരണത്തിന് കീഴടങ്ങി. ഐടി ഉദ്യോഗസ്ഥയായ യുവതിക്ക് നേരെ കഴിഞ്ഞ നവംബറിലാണ് ആക്രമണം നടന്നത്.

തന്റെ സ്വദേശമായ പുതുച്ചേരിയില്‍ നിന്നും തിരിച്ച് ചെന്നൈയിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ അയല്‍ വാസിയായ യുവാവാണ് ആസിഡ് ആക്രമണം നടത്തിയത്. വിവാഹാലോചന നിരസിച്ചതാണ് ആക്രമണത്തിനുപിന്നിലെ കാരണം. ഇയാളെ സംഭവശേഷം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്.
ചെന്നൈയില്‍ ആസിഡ് ആക്രമണത്തിനിരയായ യുവതി മരണത്തിന് കീഴടങ്ങി

ആസിഡ് ആക്രമണക്കേസിലെ പ്രതികള്‍ക്ക് കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും ശിക്ഷ നല്‍കണമെന്ന് പുതിയ സ്ത്രീപീഡന നിയമത്തില്‍ അനുശാസിക്കുന്നുണ്ട്. ആസിഡ് ആക്രമണത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും പുനരധിവസിപ്പിക്കാനും ആവശ്യമായ ശുപാര്‍ശകള്‍ നല്‍കാന്‍ കേന്ദ്രം ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

SUMMERY: Chennai: A 23-year-old woman has died at a private hospital in Chennai of injuries from an acid attack.

Keywords: National news, Obituary, IT professional, Chennai, November, Acid, Thrown, Face, Visiting, Home-town, Puducherry, Allegedly, Marriage proposal, Rejected.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia