ജാബുവയില്‍ തൊണ്ണൂറിലേറെ പേരുടെ ജീവനെടുത്തത് ഗ്യാസ് സിലിണ്ടറല്ല; ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ പൊട്ടിത്തെറിച്ചത് അത്യുഗ്ര സ്‌ഫോടന ശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്കുകള്‍
Sep 13, 2015, 14:21 IST
ജാബുവ(മദ്ധ്യപ്രദേശ്): (www.kvartha.com 13.09.2015) മദ്ധ്യപ്രദേശിലെ ജാബുവയില്‍ തൊണ്ണൂറിലേറെ പേരുടെ ജീവനെടുത്തത് ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനമല്ല. സ്‌ഫോടനത്തില്‍ തകര്‍ന്ന റെസ്‌റ്റോറന്റിനോട് ചേര്‍ന്നുള്ള ഷോപ്പില്‍ സൂക്ഷിച്ചിരുന്ന അത്യുഗ്ര സ്‌ഫോടനശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്കുകളാണ് ദുരന്തം ഇത്രയേറെ തീക്ഷണമാക്കിയത്.
ഇതേ ഷോപ്പിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഫ്‌ലോര്‍ മില്‍ ഉടമയുടേതാണീ ഷോപ്പ്. ഖനനത്തിന് ഉപയോഗിക്കുന്ന നൂറോളം ജലാറ്റിന്‍ സ്റ്റിക്കുകളാണിവിടെ സൂക്ഷിച്ചിരുന്നത്. മില്‍ ഉടമയ്ക്ക് ലൈസന്‍സ് ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സ്‌ഫോടനം നടന്നയുടനെ ഉടമയും കുടുംബവും കടന്നുകളഞ്ഞതായി പ്രദേശവാസികള്‍ പറഞ്ഞു. ഇതിനിടെ ദുരന്ത സ്ഥലം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ജനങ്ങള്‍ തടഞ്ഞു. മില്‍ ഉടമയെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ചാണ് പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയെ തടഞ്ഞത്.
SUMMARY: JHABUA, MADHYA PRADESH: The powerful explosion that ripped through a restaurant in Madhya Pradesh on Saturday and left over 90 people dead was triggered by a short circuit at an adjacent shop where explosives used for mining were stored, and not by a cylinder blast as claimed earlier, the police have said.
Keywords: Madhya Pradesh, Gas Cylinder blast, Gelatin Stick explosion,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.