ഇറ്റാലിയന്‍ യുവതിക്കു നേരെ മാനഭംഗശ്രമം

 


മുംബൈ : (www.kvartha.com 02.04.2014)ഇറ്റാലിയന്‍ യുവതിക്കു നേരെ മാനഭംഗശ്രമം. അലിബാഗിലെ കാഷിദ് ബീച്ചില്‍ വെച്ച് രണ്ടംഗ സംഘമാണ് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.

39 കാരിയായ യുവതി  ബീച്ചിലൂടെ നടക്കുന്ന അവസരത്തില്‍ അശ്ലീല ആംഗ്യങ്ങളുമായെത്തിയ  രണ്ടു യുവാക്കള്‍ യുവതിയെ സമീപിച്ച് കടന്നുപിടിക്കുകയായിരുന്നു .

ഇറ്റാലിയന്‍ യുവതിക്കു നേരെ മാനഭംഗശ്രമംബഹളം വെച്ച യുവതിയുടെ വായപൊത്തി പിടിക്കുകയും വിവസ്ത്രയാക്കാന്‍ ശ്രമിക്കുകയും ചെയ്തു.  ഇതോടെ ഇരുവരെയും തള്ളിമാറ്റിയ യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

എന്നാല്‍ ചൊവ്വാഴ്ചയാണ് യുവതി ഇതുസംബന്ധിച്ച പരാതി ഇറ്റാലിയന്‍കോണ്‍സുലേറ്റിലും പോലീസിലും നല്‍കിയത്. ഒരു ബഹുരാഷ്ട്ര കമ്പനിയുടെ മുംബൈ ഓഫീസില്‍ ജോലി ചെയ്യുകയാണ് യുവതി. യുവതി നല്‍കിയ പരാതിയില്‍ കേസ് എടുത്തതായി മുംബൈ പോലീസ് അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മന്ത്രി പി.കെ ജയലക്ഷ്മിയും വി.ഡി സതീഷനും 2ന് ജില്ലയില്‍; തിരുവഞ്ചൂര്‍ മൂന്നിനെത്തും

Keywords:  Italian woman, 39, Assaulted in Alibaug, Complaint, Police, Mumbai, Molestation, Youth, Case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia