അച്ഛന് സല്യൂട് നൽകുന്ന മകളും, അവൾക്ക് തിരിച്ച് സല്യൂട് നൽകുന്ന അച്ഛനും; കാണുന്നവരുടെ ഹൃദയം കീഴടക്കിയ ചിത്രം

 


ന്യൂഡെൽഹി: (www.kvartha.com 10.08.2021) അച്ഛനും മകളും പരസ്പരം സല്യൂട് നൽകുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാഴ്ചക്കാരുടെ മനം കവരുന്നത്. ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ITBP) ഇൻസ്പെക്ടറായ കമലേഷ് കുമാറിന്റെ മകൾ ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിൽ അസിസ്റ്റന്റ് കമാൻഡന്റായി ചേർന്നത് രണ്ട് ദിവസം മുൻപാണ്. അതിനോടനുബന്ധിച്ച് നടന്ന പാസിങ്ഔട് പരേഡിൽ മകളായ ദീക്ഷയെ അഭിവാദ്യം ചെയ്യാൻ കൈ ഉയർത്തുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

അച്ഛന് സല്യൂട് നൽകുന്ന മകളും, അവൾക്ക് തിരിച്ച് സല്യൂട് നൽകുന്ന അച്ഛനും. ഐടിബിപി 2016 -ൽ യുപിഎസ്‌സി പരീക്ഷകളിലൂടെയാണ് വനിതാ കോംബാറ്റ് ഓഫീസർമാരെ തെരഞ്ഞെടുത്തത്.

'മകളെ അഭിമാനത്തോടെ അഭിവാദ്യം ചെയ്യുന്നു. ഐടിബിപിയിൽ അസിസ്റ്റന്റ് കമാൻഡന്റായി ദിക്ഷ ചേർന്നു. മുസൂരിയിലെ ഐടിബിപി അകാദമിയിൽ പാസിങ്ഔട് പരേഡ് കഴിഞ്ഞ് ഐടിബിപിയിലെ ഇൻസ്‌പെക്ടർ കൂടിയായ അച്ഛൻ കമലേഷ് കുമാർ മകളെ സല്യൂട് ചെയ്യുന്നു'- ചടങ്ങിന്റെ ചിത്രങ്ങൾ ഔദ്യോഗിക ട്വിറ്ററിൽ പങ്കിടുന്നതിനിടെ ടിബറ്റൻ ബോർഡർ പൊലീസ് എഴുതി.

അച്ഛന് സല്യൂട് നൽകുന്ന മകളും, അവൾക്ക് തിരിച്ച് സല്യൂട് നൽകുന്ന അച്ഛനും; കാണുന്നവരുടെ ഹൃദയം കീഴടക്കിയ ചിത്രം

ദീക്ഷക്കൊപ്പം മറ്റൊരു വനിതാ ഉദ്യോഗസ്ഥയായ പ്രകൃതിയും അസിസ്റ്റന്റ് കമാൻഡന്റായി ചുമതലയേറ്റു. മറ്റ് 53 പേർക്കൊപ്പം ബിരുദം നേടിയ ഈ രണ്ട് സ്ത്രീകളും പർവത യുദ്ധ സേനയിൽ വിന്യസിക്കപ്പെട്ട ആദ്യ വനിതാ ഓഫീസർമാരാണ്.

എന്നാൽ ഈ വിജയത്തിന്റെ മുഴുവൻ അംഗീകാരവും അച്ഛന് നൽകുന്നുവെന്നാണ് ദീക്ഷ. അച്ഛനാണ് തന്റെ പ്രചോദനമെന്ന് അവൾ മാധ്യമങ്ങളോട് പറഞ്ഞു.

Keywords:  News, New Delhi, National, Police, Social Media, Viral, Father, Daughter, ITBP Inspector Kamlesh Kumar Salutes Officer Daughter In Heartwarming Pic.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia