മുസ്ലീം രാഷ്ട്രീയ നേതാക്കളെ യുപിയിലെ ഗുണ്ടകളെന്ന് വിളിച്ച് അമിത് ഷാ
Nov 6, 2016, 22:30 IST
ലഖ്നൗ: (www.kvartha.com 06.11.2016) പ്രതിപക്ഷ പാര്‍ട്ടിയിലെ മുസ്ലീം നേതാക്കളെ വിമര്‍ശിച്ച് ബിജെപി പ്രസിഡന്റ് അമിത് ഷാ. യുപിയിലെ സഹരന്‍പൂര്‍ ജില്ലയില്‍ പാര്‍ട്ടിയുടെ പരിവര്‍ത്തന്‍ യാത്ര ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടുത്തെ ജനസംഖ്യയില്‍ 41 ശതമാനവും മുസ്ലീങ്ങളാണ്.
സമാജ് വാദി പാര്‍ട്ടിയിലേയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയിലേയും മുസ്ലീം നേതാക്കളെയാണ് അമിത് ഷാ പ്രധാനമായും ലക്ഷ്യമിട്ടത്. ഇവര്‍ യുപിയിലെ ഗുണ്ടകളാണെന്നും അമിത് ഷാ പറഞ്ഞു.
മുഖ്യമന്ത്രി അഖിലേഷ് യാദവ് ഒരു വികാസ പുരുഷനെന്ന നിലയിലാണ് സ്വയം അവതരിപ്പിക്കുന്നത്. താന്‍ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം കാലം അഫ്സല് അന്‍സാരി, മുഖ്തര്‍ അന്‍സാരി തുടങ്ങിയവരെ പോലെയുള്ള രാഷ്ട്രീയ നേതാക്കള്‍ സമാജ് വാദി പാര്‍ട്ടിയില്‍ ഉണ്ടാകിലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ അഫ്സല് അന്‍സാരി സമാജ് വാദി പാര്‍ട്ടിയിലുണ്ട്. അഖിലേഷ് തന്നെയാണിപ്പോഴും യുപിയുടെ മുഖ്യമന്ത്രി. ഭരണമുണ്ടായിട്ടും അഫ്സല് അന്‍സാരിക്കെതിരെ എന്ത് നടപടിയെടുത്തു. അതീഖ് അഹമ്മദിനും അസം ഖാനും എന്ത് സംഭവിച്ചു? അതീഖുമാരും അസം മാരും അഫ്സല് മാരും മുഖ്താറുകളും നിറഞ്ഞതാണ് സമാജ് വാദി പാര്‍ട്ടി. അമിത് ഷാ പറഞ്ഞു.
ഈ നേതാക്കള്ക്കെല്ലാമുള്ള ഒരേയൊരു സാമ്യം ഇവര്‍ മുസ്ലീങ്ങളാണെന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Lucknow: BJP president Amit Shah has targeted Muslim leaders in opposition parties, in his speech during the party’s Parivartan Yatra in UP’s Saharanpur district, where Muslims account for 41% of the population.
Keywords: National, Samajwadi Party, Congress, Election

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.