ചെന്നൈ: (www.kvartha.com 15.11.2014) സദാചാര പോലീസിനെതിരെ കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ നവംബര്‍ രണ്ടിന് നടന്ന ചുംബന പ്രതിഷേധസമരത്തിന് പിന്തുണ നല്‍കിക്കൊണ്ട് ചെന്നൈ ഐ.ഐ.ടിയിലും ചുംബന പ്രതിഷേധ സമരം നടന്നു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ ചുംബന പ്രതിഷേധ സമരത്തിന് പിന്തുണ നല്‍കിക്കൊണ്ടുള്ള പ്രതിഷേധ സമരം നടന്നിരുന്നു. ചിതബര്‍ ഇന്റിപെന്‍ഡന്റ് സ്റ്റുഡന്റ് കലക്ടീവ് എന്ന കൂട്ടായ്മയാണ് സെലിബ്രേഷന്‍ ഓഫ് ലൗ എന്ന പേരില്‍ ചെന്നൈ ഐ ഐ ടിയില്‍ പരിപാടി സംഘടിപ്പിച്ചത്.
പ്രണയം, ശരീരം, രതി, ചുംബനം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ക്യാമ്പസില്‍ ഒരു സംവാദത്തിന് തുടക്കമിടുക എന്ന ലക്ഷ്യത്തോടെയാണ് ചുംബന പ്രതിഷേധ സമരം നടത്തിയതെന്ന് കൂട്ടായ്മയുടെ പ്രതിനിധിയായ ആര്യ പ്രകാശ് പറഞ്ഞു. ഇതൊരു പ്രതിഷേധമായല്ല സംഘടിപ്പിച്ചത്. മറിച്ച് കിസ് ഓഫ് ലവ് കൂട്ടായ്മയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് പരിപാടി സംഘടിപ്പിച്ചത്. സദാചാര പോലീസ് പാടില്ലെന്ന അടിസ്ഥാന മുദ്രാവാക്യമാണ് തങ്ങള്‍ ഉയര്‍ത്തിയതെന്നും ആര്യ പറഞ്ഞു.
ഹൈദരാബാദിലും ഡെല്‍ഹി നെഹ്‌റു യൂണിവേഴ്‌സിറ്റിയിലും കൊല്‍ക്കത്തയിലും നടന്ന പ്രതിഷേധ കൂട്ടായ്മകളുടെ ചുവട് പിടിച്ചാണ് ചെന്നൈയിലും സദാചാര ഗുണ്ടായിസത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയത്. ക്യാമ്പസിലെ ഹിമാലയ മെസ്സിനു മുന്നില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തവര്‍ പാട്ട്പാടിയും കെട്ടിപ്പിടിച്ചും, ചുംബിച്ചും പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമരത്തില്‍ പങ്കെടുത്തവരെ തടയാന്‍ സദാചാരഗുണ്ടകളാരും തന്നെ എത്തിയിരുന്നില്ല. നിരവധി മലയാളികളും സെലിബ്രേഷന്‍ ഓഫ് ലൈവിന്റെ ഭാഗമായി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
വ്യാജ അക്കൗണ്ടുണ്ടാക്കി ഗ്രാമീണ ബാങ്കില്‍ നിന്ന് 1,10,000 രൂപ തട്ടി
Keywords: It's Just Celebration and Expression of Love, Say IIT-Madras Students, Chennai, Police, Kochi, Hyderabad, Kolkata, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.