ജെ.ഡേ വധം: മുംബൈ പത്രപ്രവര്‍ത്തക അറസ്റ്റില്‍

 


ജെ.ഡേ വധം: മുംബൈ പത്രപ്രവര്‍ത്തക അറസ്റ്റില്‍
മുംബൈ: മാസങ്ങള്‍ക്ക് മുന്‍പ് വധിക്കപ്പെട്ട മിഡ് ഡേ റിപ്പോര്‍ട്ടര്‍ ജെ.ഡേയുടെ വധവുമായി ബന്ധപ്പെട്ട് മുംബൈയില്‍ പത്രപ്രവര്‍ത്തക അറസ്റ്റിലായി. ജിഗ്‌നാ വോറ എന്ന മാധ്യമപ്രവര്‍ത്തകയാണ്‌ അറസ്റ്റിലായത്. ചോട്ടാ രാജനും സംഘത്തിനും ജെ.ഡേ യാത്രചെയ്ത ബൈക്കിന്റെ നമ്പര്‍ നല്‍കിയത് ജിഗ്‌നാ വോറയാണെന്ന അനുമാനത്തിലാണ്‌ പോലീസ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരാണ്‌ അറസ്റ്റിലായിട്ടുള്ളത്. ജൂണ്‍ 11ന്‌ ബൈക്കില്‍ യാത്രചെയ്യവേയാണ്‌ ജെ.ഡേ അക്രമികളുടെ വെടിയേറ്റ് മരിച്ചത്.

English Summery
Mumbai: Mumbai Journalist Jigna Vora arrested in relation with J Dey's murder. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia