ഒടുവിൽ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമർ അബ്‌ദുല്ലക്കും മോചനം, പുറത്തിറങ്ങുന്നത് എട്ടു മാസത്തെ തടങ്കലിനുശേഷം

 


ശ്രീനഗര്‍: (www.kvartha.com 24.03.2020) ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമർ അബ്‌ദുല്ലയെ തടങ്കലിൽ നിന്നും മോചിപ്പിച്ചു. എട്ടു മാസത്തെ തടങ്കലിനുശേഷമാണ് ഉമർ അബ്‌ദുല്ലയെ മോചിപ്പിക്കുന്നത്. പൊതുസുരക്ഷാ നിയമപ്രകാരമാണ് ഉമർ അബ്‌ദുല്ലയെ തടങ്കലിൽ വെച്ചത്. മുൻ മുഖ്യമന്ത്രിയായ ഒമറിനെ തടഞ്ഞുവെച്ച ഉത്തരവ് കശ്മീര്‍ ഭരണകൂടം ചൊവ്വാഴ്ച എടുത്തുകളഞ്ഞതായി 'എൻ ഡി ടി വി' റിപ്പോർട്ട് ചെയ്തു. ഉമർ അബ്‌ദുല്ലയുടെ പിതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്‌ദുല്ലയെ ഈ മാസം 13നാണ് മോചിപ്പിച്ചത്.


ഒടുവിൽ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമർ അബ്‌ദുല്ലക്കും മോചനം, പുറത്തിറങ്ങുന്നത് എട്ടു മാസത്തെ തടങ്കലിനുശേഷം

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനുപിന്നാലെയാണ് ഫാറൂഖ് അബ്‌ദുല്ല, മകൻ ഉമർ അബ്‌ദുല്ല, മെഹ്ബൂബ മുഫ്തി, സിപിഎം നേതാവും എം എൽ എയുമായ മുഹമ്മദ് യൂസഫ് തരിഗാമി എന്നിവരടക്കം നിരവധി നേതാക്കളെയും ജനപ്രതിനിധികളെയും തടങ്കലിലാക്കിയത്.

മറ്റൊരു മുന്‍ മുഖ്യന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ഇപ്പോഴും തടങ്കലിലാണ്. ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഉമർ  അബ്‌ദുല്ലയെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സഹോദരി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയതിനു പിന്നാലെയാണ് മോചനം.

Summary: J&K Former Chief Minister Omar Abdullah Released after 8 months Detention
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia