അഫ്‌സല്‍ ഗുരുവിന്റെ ചരമ വാര്‍ഷികം; കശ്മീര്‍ കനത്ത സുരക്ഷാവലയത്തില്‍

 


ശ്രീനഗര്‍: (www.kvartha.com 09/02/2015) പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച അഫ്‌സല്‍ ഗുരുവിന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കശ്മീര്‍ കനത്ത സുരക്ഷാ വലയത്തില്‍.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്  വിഘടനവാദി സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഇതിനു മുന്നോടിയായി  സംഘടനകളുടെ നേതാക്കളെ താല്‍ക്കാലികമായി തടവില്‍ പാര്‍പ്പിക്കുകയും നഗരത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

അഫ്‌സല്‍ ഗുരുവിനെയും ജെഎല്‍കെ സ്ഥാപക നേതാവ് മുഹമ്മദ് മഖ്ബൂല്‍ ഭട്ടിനെയും അടുത്തടുത്ത ദിവസങ്ങളിലായിരുന്നു തൂക്കിലേറ്റിയത്. ഇതിന്റെ  വാര്‍ഷിക ദിനങ്ങളായ ഫെബ്രുവരി ഒന്‍പത് , 11 ദിവസങ്ങളില്‍ കശ്മീരില്‍ വിഘടനവാദികള്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. അക്രമ സാധ്യതകള്‍ കണക്കിലെടുത്താണ് വിഘടന വാദി നേതാക്കളെ മുന്‍കൂറായി തടവില്‍ പാര്‍പ്പിച്ചത്.

ഹൂറിയത് നേതാവ് ഷാബിര്‍ അഹമ്മദ് ഷാ, മുഹമ്മദ് അഷ്‌റഫ് സെഹ്‌റായി, അയാസ് അക്ബര്‍ തുടങ്ങിയവര്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്. ജെകെഎല്‍എഫ് അധ്യക്ഷന്‍ മുഹമ്മദ് യാസിന്‍ മാലികിനെ ഞായറാഴ്ച  അദ്ദേഹത്തിന്റെ വസതിയില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു.

അഫ്‌സല്‍ ഗുരുവിന്റെ ചരമ വാര്‍ഷികം; കശ്മീര്‍ കനത്ത സുരക്ഷാവലയത്തില്‍സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ വന്‍ തോതില്‍ പോലീസിനെയും അര്‍ധ സൈനിക
വിഭാഗങ്ങളെയും സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാനം നിലനിര്‍ത്താന്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ സെക്ഷന്‍ 144 സിആര്‍പിഎസി 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഫാറൂഖ് അഹമ്മദ് ലോണ്‍ പറഞ്ഞു.

നോവാട്ട, മഹാരാജ് ഗുന്‍ജ്, സഫകദല്‍, ഖന്യാര്‍, റെയ്‌നവാരി എന്നിവിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പ്രമുഖ വ്യവസായി ഹരി റായ് കാമത്ത് നിര്യാതനായി
Keywords:  J&K: Security clampdown on second anniversary of Afzal Guru's hanging, Srinagar, Parliament, Leaders, House, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia