Interim Bail | കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാന്‍ഡസിന് ഇടക്കാല ജാമ്യം

 



ന്യൂഡെല്‍ഹി: (www.kvartha.com) കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാന്‍ഡസിന് ഇടക്കാല ജാമ്യം. ഡെല്‍ഹി പട്യാല ഹൗസ് കോടതിയാണ് 50,000 രൂപയുടെ ബോണ്ടില്‍ ഇടക്കാല ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ 22ന് അടുത്ത വാദം കേള്‍ക്കും.  

പ്രമുഖ ബിസിനസ് ഗ്രൂപ് ഉടമയുടെ ഭാര്യയില്‍ നിന്നും ബെംഗ്‌ളൂറു സ്വദേശി സുകേഷ് ചന്ദ്രശേഖര്‍ 200 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ നേരത്തെ ഇഡി നടിയെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പിച്ചിരുന്നു.
200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബെംഗ്‌ളൂറു സ്വദേശി സുകേഷ് ചന്ദ്രശേഖരനുമായി നടിക്ക് ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തട്ടിയെടുത്ത പണമുപയോഗിച്ച് സുകേഷ് നടിക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാങ്ങി നല്‍കിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. 

തുടര്‍ന്ന് നടി, ജാക്വലിന്‍ ഫെര്‍ണാന്‍ഡസിന്റെ ഏഴു കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. കൂടാതെ നടി സുകേഷില്‍ നിന്ന് 5.71 കോടിയുടെ സമ്മാനങ്ങള്‍ വാങ്ങി നല്‍കിയതായി ഇഡി പരിശോധനയില്‍ കണ്ടെത്തി. സ്ഥിരം നിക്ഷേപം ഉള്‍പെടെയുള്ള നടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

Interim Bail | കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാന്‍ഡസിന് ഇടക്കാല ജാമ്യം


എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കണ്ടുകെട്ടിയ സ്ഥിര നിക്ഷേപങ്ങള്‍ തന്റെ സ്വന്തം സമ്പാദ്യത്തില്‍ നിന്നുള്ളതാണെന്നും തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖറുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും ജാക്വലിന്‍ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നല്‍കിയ വിശദീകരണ കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്. സുകേഷ് രംഗത്ത് വരുന്നതിന് മുമ്പ് നിക്ഷേപിക്കപ്പെട്ടതാണ് ഈ സമ്പാദ്യങ്ങളെന്നും കൂട്ടിച്ചേര്‍ത്തു.

Keywords:  News,National,India,New Delhi,Bail,Bollywood,Actress,Court, Jacqueline Fernandez, Flanked By Lawyers, Exits After Court Relief
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia