ഓര്‍ഡിനന്‍സ് റദ്ദാക്കാമെങ്കില്‍ തെലുങ്കാനയും റദ്ദാക്കാം: ജഗന്‍ മോഹന്‍ റെഡ്ഡി

 


ഹൈദരാബാദ്: തെലുങ്കാന വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. ആന്ധ്രാ പ്രദേശിനെ രണ്ടായി തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി അറിയിച്ചു. തെലുങ്കാന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനമാണ് കൈകൊണ്ടതെന്നും ജഗന്‍ മോഹന്‍ ആരോപിച്ചു.

അതേസമയം ആന്ധ്രയെ വേര്‍തിരിക്കുന്നതിന് ചില നിയമപരമായ പ്രശ്‌നങ്ങളുണ്ടെന്നും ജഗന്‍ മോഹന്‍ പറഞ്ഞു. ഏകപക്ഷീയമായ തീരുമാനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. സംസ്ഥാന നിയമസഭയില്‍ പ്രമേയം പാസാക്കാതെ എങ്ങനെയാണ് സംസ്ഥാനത്തെ രണ്ടായി തിരിക്കാന്‍ പറ്റുന്നത്? നിയമസഭയില്‍ പ്രമേയം പാസാക്കാതെ ഒരു സംസ്ഥാനത്തേയും രണ്ടായി തിരിച്ചതായി ഇതിനുമുന്‍പ് കേട്ടിട്ടുപോലുമില്ല ജഗന്‍ പറഞ്ഞു.

ഓര്‍ഡിനന്‍സ് റദ്ദാക്കാമെങ്കില്‍ തെലുങ്കാനയും റദ്ദാക്കാം: ജഗന്‍ മോഹന്‍ റെഡ്ഡി
ക്യാബിനറ്റ് പാസാക്കിയ, ക്രിമിനല്‍ കേസുകളില്‍ കുറ്റവാളികളായ നേതാക്കളെ യോഗ്യരാക്കുന്ന വിവാദ ഓര്‍ഡിനന്‍സ് പിന്‍ വലിക്കാമെങ്കില്‍ എന്തുകൊണ്ടാണ് തെലുങ്കാന പിന്‍ വലിക്കാത്തതെന്നും ജഗന്‍ മോഹന്‍ റെഡ്ഡി ചോദിച്ചു.

SUMMARY: Hyderabad: A combative YSR Congress Party chief Y S Jaganmohan Reddy today launched an indefinite strike against Centre's "arbitary" decision to bifurcate Andhra Pradesh and said it will be challenged in the Supreme Court.

Keywords: National news, Telungana, YSR, Jagan Mohan Reddy, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia