സ്വര്‍ണ മഷിയിലെഴുതിയ ഭഗവത് ഗീത ആര്‍ എസ് എസ് നേതാവ് ജൈനസന്യാസിമാര്‍ക്ക് സമര്‍പിച്ചു; ഗീത തയ്യാറാക്കിയത് മുസ്ലീം കരകൗശല വിദഗ്ധന്‍
Aug 17, 2015, 15:58 IST
സൂറത്ത്: (www.kvartha.com 17.08.2015) ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിനു വേണ്ടി സ്വര്‍ണം ഉപയോഗിച്ചു തയാറാക്കിയ മഷിയിലെഴുതിയ ഭഗവത് ഗീത അദ്ദേഹം ജൈന പ്രസ്ഥാനത്തിന് സമര്‍പ്പിച്ചു. സ്വര്‍ണം ചേര്‍ത്ത മഷിയില്‍ ഭഗവത് ഗീത തയാറാക്കിയത് ഒരു മുസ്ലിം കരകൗശല വിദഗ്ധനും. സൂറത്തില്‍ നടന്ന ജൈന സന്ന്യാസിമാരുടെ സംഗമത്തിലാണ് ഈ വിശേഷപ്പെട്ട ഗീത മോഹന്‍ ഭഗവത് ജൈനസന്യാസിമാര്‍ക്ക് കൈമാറിയത്.
പ്രത്യേക മഷിയിലെഴുതിയ ഒരു സ്വര്‍ണ ഗീത ഞങ്ങള്‍ക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നു. ഹിന്ദു സമുദായത്തോടുളള സ്‌നേഹവും സാഹോദര്യവുമാണ് ഇതിലൂടെ വ്യക്തമായതെന്നു ജൈന സന്യാസി അഭയദേവ്‌സുരീശ്വര്‍ജി പറഞ്ഞു. സുരേന്ദ്രനഗറില്‍ നിന്നുളള യൂനുസ് ഷെയ്ഖ് എന്നയാളാണ് 346 ഗ്രാം തൂക്കമുളള 24 ക്യാരറ്റ് സ്വര്‍ണമുപയോഗിച്ച് 168 പേജുളള ഗീതയ്ക്ക് രൂപം നല്‍കിയത്. 745 ശ്ലോകങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഔഷധച്ചെടികളും സ്വര്‍ണമഷിയുമുപയോഗിച്ചാണ് ഗീതയിലെ ശ്ലോകങ്ങള്‍ എഴുതിയതെന്നു യൂനസ് പറഞ്ഞു. രണ്ടു മാസത്തിലധികം സമയമെടുത്താണ് ഗീത പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ജൈന ഗ്രന്ഥങ്ങളും, ഹിന്ദു ഗ്രന്ഥങ്ങളും താന്‍ നേരത്തേ തയാറാക്കിയിട്ടുണ്ടെന്നും യൂനസ് വ്യക്തമാക്കി.
മനുഷ്യത്വത്തിന്റെ പാഠങ്ങളാണ് ഈ വിശുദ്ധ ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗീത തയാറാക്കുന്നതിനിടയിലും മുടങ്ങാതെ അഞ്ചു നേരം നിസ്‌കരിക്കാറുണ്ടായിരുന്നു. ഗീത തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പേപ്പറും വിശേഷപ്പെട്ടതായതിനാല്‍ ഇനി വരുന്ന 500 വര്‍ഷത്തേക്ക് ഈ ഗ്രന്ഥം കേടുപാടുകള്‍ കൂടാതെ സൂക്ഷിക്കാനാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു ഉത്പാദകനെ സംബന്ധിച്ച് ഇത്തരത്തിലൊരു ഗീത തയാറാക്കാന്‍ ഏകദേശം 7.5 ലക്ഷം രൂപ ചെലവ് വരും.
പ്രത്യേക മഷിയിലെഴുതിയ ഒരു സ്വര്‍ണ ഗീത ഞങ്ങള്‍ക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നു. ഹിന്ദു സമുദായത്തോടുളള സ്‌നേഹവും സാഹോദര്യവുമാണ് ഇതിലൂടെ വ്യക്തമായതെന്നു ജൈന സന്യാസി അഭയദേവ്‌സുരീശ്വര്‍ജി പറഞ്ഞു. സുരേന്ദ്രനഗറില്‍ നിന്നുളള യൂനുസ് ഷെയ്ഖ് എന്നയാളാണ് 346 ഗ്രാം തൂക്കമുളള 24 ക്യാരറ്റ് സ്വര്‍ണമുപയോഗിച്ച് 168 പേജുളള ഗീതയ്ക്ക് രൂപം നല്‍കിയത്. 745 ശ്ലോകങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഔഷധച്ചെടികളും സ്വര്‍ണമഷിയുമുപയോഗിച്ചാണ് ഗീതയിലെ ശ്ലോകങ്ങള്‍ എഴുതിയതെന്നു യൂനസ് പറഞ്ഞു. രണ്ടു മാസത്തിലധികം സമയമെടുത്താണ് ഗീത പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ജൈന ഗ്രന്ഥങ്ങളും, ഹിന്ദു ഗ്രന്ഥങ്ങളും താന്‍ നേരത്തേ തയാറാക്കിയിട്ടുണ്ടെന്നും യൂനസ് വ്യക്തമാക്കി.
SUMMARY: RSS chief Mohan Bhagwat was gifted on Sunday with a copy of 'Bhagwad Gita', written in a special ink made from gold by a Muslim artisan, at a function of Jain seers in Surat.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.