ആന്റണിക്കില്ലാത്ത വിഐപി സുരക്ഷ സൈനീക ഉദ്യോഗസ്ഥര്‍ക്ക്: നടപടി അപഹാസ്യമെന്ന് ജയ്‌റാം രമേശ്
Jan 9, 2014, 11:46 IST
ന്യൂഡല്‍ഹി: സൈനീക മേധാവികള്‍ അനുഭവിക്കുന്ന ഗതാഗത സൗകര്യത്തിനെതിരെ കേന്ദ്രമന്ത്രി ജയ്‌റാം രമേശ്. ഇതിനെതിരെ പ്രതിരോധ മന്ത്രി എ.കെ ആന്റണിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയ ജയ്‌റാം രമേശ് രാജ്യത്തെ വിഐപി സുരക്ഷ അപഹാസ്യമാണെന്നും തുറന്നടിച്ചു.
രാജ്യത്തിന്റെ പ്രതിരോധമന്ത്രിയായ എ.കെ ആന്റണിക്ക് പോലും സുരക്ഷാ വലയമില്ലാതെ സഞ്ചരിക്കാമെങ്കില്‍ നിസാരക്കാരായ ഈ ഉദ്യോഗസ്ഥര്‍ക്ക് വിഐപി പരിഗണന നല്‍കുന്നതെ എന്തിനാണെന്നും രമേശ് ചോദിച്ചു. സൈനീക മേധാവികളുടെ യാത്ര സുഗമമാക്കാന്‍ സാധാരണക്കാരുടെ മാര്‍ഗതടസം സൃഷ്ടിക്കുന്ന നടപടിക്കെതിരെ ആന്റണിക്ക് കത്തെഴുതുമെന്നും രമേശ് പറഞ്ഞു.
സൈനീക മേധാവികളുടെ വഴി സുഗമമാക്കാന്‍ സൈനീകരാണ് ഗതാഗത നിയന്ത്രണം ഏറ്റെടുക്കുന്നത്. ഡല്‍ഹിയിലെ ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്ന ഗതാഗത സംവിധാനങ്ങളില്‍ സൈന്യം തലയിടേണ്ട കാര്യമെന്താണെന്നും രമേശ് ചോദിച്ചു.
കഴിഞ്ഞ ദിവസം ഒരു യോഗത്തില്‍ സംബന്ധിക്കാനെത്തിയ തനിക്ക് മണിക്കൂറുകളോളം ഗതാഗത കുരുക്കില്‍ കഴിയേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു. ഒരു സൈനീക മേധാവിയുടെ യാത്രയോടനുബന്ധിച്ചുണ്ടായ ഗതാഗത തടസമായിരുന്നു അത്. ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കാത്ത വാഹനത്തില്‍ യാത്രചെയ്യുന്നയാളാണ് ജയ്‌റാം രമേശ്. ആന്റണി പോലും ഉപയോഗിക്കാത്ത ഗതാഗത സൗകര്യങ്ങള്‍ സൈനീക ഉദ്യോഗസ്ഥര്‍ക്കും ആവശ്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
SUMMARY: New Delhi: Irked over being held up in traffic by Army Chief's security, Union Minister Jairam Ramesh on Wednesday criticised the "ridiculous" VIP security system in the country, which according to him is "state within a state within a state" where there is no accountability.
Keywords: AK Antony, Army, Defence Minister, Delhi police, Jairam Ramesh, VIP security

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.