ബാഗില്‍ കാവി നിറത്തിലുള്ള കുര്‍ത്ത, വെളുത്ത പൈജാമ, മറ്റു പൂജാസാധനങ്ങള്‍, തോക്കും വെടിയുണ്ടകളും; പൂജാരിയെ വധിക്കാന്‍ വേഷം മാറിയെത്തിയ പാക് ഭീകരന്‍ പിടിയില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 17.05.2021) ബാഗില്‍ കാവി നിറത്തിലുള്ള കുര്‍ത്ത, വെളുത്ത പൈജാമ, മറ്റു പൂജാസാധനങ്ങള്‍, തോക്കും വെടിയുണ്ടകളും പൂജാരിയെ വധിക്കാന്‍ വേഷം മാറിയെത്തിയ പാക് ഭീകരന്‍ പിടിയില്‍. ടാസ്ന ദേവി ക്ഷേത്രത്തിലെ പൂജാരി സ്വാമി യതി നരസിങ്ങാനന്ദ സരസ്വതിയെ വധിക്കാന്‍ പദ്ധതിയിട്ട കശ്മീര്‍ പുല്‍വാമ സ്വദേശിയായ യുവാവാണ് പിടിയിലായതെന്ന് ഡെല്‍ഹി പൊലീസ് അറിയിച്ചു.

ബാഗില്‍ കാവി നിറത്തിലുള്ള കുര്‍ത്ത, വെളുത്ത പൈജാമ, മറ്റു പൂജാസാധനങ്ങള്‍, തോക്കും വെടിയുണ്ടകളും; പൂജാരിയെ വധിക്കാന്‍ വേഷം മാറിയെത്തിയ പാക് ഭീകരന്‍ പിടിയില്‍

ജാന്‍ മുഹമ്മദ് ദര്‍ എന്നയാളെ പഹാഡ്ഗഞ്ചിലെ ഹോടെലില്‍നിന്നാണ് പൊലീസ് പിടികൂടിയത്. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും ജെയ്‌ഷെ മുഹമ്മദിന്റെ നിര്‍ദേശപ്രകാരമാണ് ഇയാള്‍ പൂജാരിയെ വധിക്കാന്‍ പഹാഡ് ഗഞ്ചില്‍ എത്തിയതെന്നും ഡെല്‍ഹി പൊലീസ് പറഞ്ഞു.

വേഷം മാറി ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് പൂജാരിയെ വെടിവെച്ച് കൊലപ്പെടുത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്നും പ്രാഥമിക ചോദ്യംചെയ്യലില്‍ തന്നെ ജെയ്‌ഷെ മുഹമ്മദിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ ഈ ദൗത്യം ഏറ്റെടുത്തതെന്ന് ഇയാള്‍ മൊഴി നല്‍കിയതായി ഡെല്‍ഹി പൊലീസ് അറിയിച്ചു.

2020 ഡിസംബറിലാണ് ജാന്‍ മുഹമ്മദ് ജെയ്‌ഷെ ഭീകരവാദിയായ ആബിദുമായി പരിചയത്തിലാകുന്നത്. പാക് അധിനിവേശ കശ്മീരില്‍ ജെയ്‌ഷെയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നയാളാണ് ആബിദ്. ഇയാളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് ജാന്‍ മുഹമ്മദും ഭീകര സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

ആബിദുമായി നിരന്തരം വാട്‌സാപ്പ് മുഖേന ഇയാള്‍ ബന്ധപ്പെട്ടിരുന്നു. 2021 ഏപ്രില്‍ രണ്ടിന് ഇരുവരും അനന്ത് നാഗില്‍ വെച്ച് നേരില്‍ കണ്ടു. ഇവിടെവെച്ചാണ് പൂജാരിയായ സ്വാമി യതി നരസിങ്ങാന സരസ്വതിയെ വധിക്കാന്‍ ആബിദ് നിര്‍ദേശം നല്‍കിയത്. നേരത്തെ വിവാദമായ പൂജാരിയുടെ ചില വിഡിയോകളും ഇയാള്‍ ജാന്‍ മുഹമ്മദിന് കാണിച്ചുനല്‍കി.

ആബിദ് തന്നെ തോക്കും സംഘടിപ്പിച്ചുനല്‍കി. ഇത് ഉപയോഗിക്കേണ്ട രീതിയും കൃത്യമായി പഠിപ്പിച്ചു. ഇതിനുപുറമേ ജാന്‍ മുഹമ്മദിന് 6500 രൂപയും നേരിട്ടുനല്‍കി. 35,000 രൂപ ബാങ്ക് അകൗണ്ടിലും നിക്ഷേപിച്ചുവെന്നും പൊലീസ് പറയുന്നു.

ഏപ്രില്‍ 23-നാണ് ജാന്‍ മുഹമ്മദ് ഡെല്‍ഹിയിലേക്ക് യാത്രതിരിച്ചത്. ഡെല്‍ഹിയിലെത്തിയ ഇയാള്‍ ആബിദിന്റെ സുഹൃത്തായ ഉമറിനെ കണ്ടു. തുടര്‍ന്ന് മൂന്ന് ദിവസം ഇയാളുടെ ഒളിസങ്കേതത്തില്‍ താമസിച്ചു. പിന്നീട് ഇവിടെനിന്ന് പഹാഡ്ഗഞ്ചിലെ ഹോടെലിലേക്ക് താമസം മാറി. ഹോടെലിന് സമീപത്തെ കടകളില്‍ നിന്നാണ് കാവിവസ്ത്രങ്ങളും പൂജാസാധനങ്ങളും വാങ്ങിയത്. ഒരു പൂജാരിയെപ്പോലെ വേഷം മാറി ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് സ്വാമിയെ വധിക്കാനായിരുന്നു പദ്ധതിയെന്നും പൊലീസ് അറിയിച്ചു.

അറസ്റ്റിലായ ജാന്‍ മുഹമ്മദ് നേരത്തെ കശ്മീര്‍ പൊലീസിന്റെ പിടിയിലായ ആളാണെന്നും ഡെല്‍ഹി പൊലീസ് പറഞ്ഞു. 2016 ബുര്‍ഹാന്‍ വാനിയുടെ മരണത്തിന് പിന്നാലെയുണ്ടായ അക്രമസംഭവങ്ങളിലാണ് ഇയാള്‍ അറസ്റ്റിലായിട്ടുള്ളത്.

ഗാസിയബാദിലെ ടാസ്ന ദേവി ക്ഷേത്രത്തിലെ പൂജാരിയായ സ്വാമി യതി നരസിങ്ങാനന്ദ സരസ്വതിക്ക് നേരേ നേരത്തെയും വധഭീഷണിയുണ്ടായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇസ്ലാം മതത്തില്‍പ്പെട്ട 14-കാരനെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ ആക്രമിച്ചിരുന്നു. ഇതോടെയാണ് സ്വാമി യതി നരസിങ്ങാനന്ദ വിവാദനായകനായത്. പിന്നീട് ഒരു വാര്‍ത്താസമ്മേളനത്തില്‍ സ്വാമി യതി നരസിങ്ങാനന്ദ പ്രവാചകനെതിരെ നടത്തിയ ചില മോശം പരാമര്‍ശങ്ങളും വിവാദമായി.

ഈ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ പൂജാരിക്കെതിരെ വധഭീഷണികളും ഉയര്‍ന്നു. പൂജാരിയുടെ തല വെട്ടുന്നയാള്‍ക്ക് 51 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഒരാള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇയാളെ പിന്നീട് ഉത്തര്‍പ്രദേശിലെ മീററ്റില്‍നിന്ന് യു പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Keywords:  Jaish operative arrested in Delhi with saffron clothes, was planning to kill Dasna priest Yati Narsinghanand, New Delhi, News, Arrested, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia