Annamalai | ബിജെപി തമിഴ് നാട് അധ്യക്ഷന്‍ കെ അണ്ണാമലയ്ക്ക് നേരെ കുതിച്ചു ചാടി ജല്ലിക്കെട്ട് കാള; ദൃശ്യങ്ങള്‍ പുറത്ത്

 


മധുര: (www.kvartha.com) ബിജെപി തമിഴ് നാട് അധ്യക്ഷന്‍ കെ അണ്ണാമലയ്ക്ക് നേരെ കുതിച്ചു ചാടി ജല്ലിക്കെട്ട് കാള. 'എന്‍ മണ്ണ് എന്‍ മക്കള്‍' എന്ന പേരില്‍ അണ്ണാമലൈ നടത്തുന്ന പദയാത്രയുടെ ഭാഗമായി മധുര മേലൂരിലെത്തിയപ്പോള്‍ നല്‍കിയ സ്വീകരണ ചടങ്ങിനിടെയായിരുന്നു  സംഭവം. 

കാളയെ അണ്ണാമലൈ മഞ്ഞ ഷാള്‍ അണിയിക്കുന്നതിനിടെ വിരണ്ട് ഉയര്‍ന്ന് ചാടുകയായിരുന്നു. പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലില്‍ കാളയെ പിടിച്ചുകെട്ടി. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

Annamalai | ബിജെപി തമിഴ് നാട് അധ്യക്ഷന്‍ കെ അണ്ണാമലയ്ക്ക് നേരെ കുതിച്ചു ചാടി ജല്ലിക്കെട്ട് കാള; ദൃശ്യങ്ങള്‍ പുറത്ത്

പദയാത്ര തുടങ്ങുന്ന സ്ഥലത്ത് പത്തോളം ജല്ലിക്കെട്ട് കാളകളെ കെട്ടിയിരുന്നു. ഇവയില്‍ ഒന്നാണ് അണ്ണാമലയുടെ നേരെ കുതിച്ച് ചാടിയതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. കാളയെ പിടിച്ചുകെട്ടിയ ശേഷം അണ്ണാമല കാളയെ തലോടി ശാന്തനാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാല്‍നടയായി പോകുന്ന അണ്ണാമലൈയെ പ്രവര്‍ത്തകര്‍ ആരതി അര്‍പ്പിച്ച് പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചു.

Keywords:  Jallikattu bull jumped towards BJP Tamil Nadu president K Annamalai, Chennai, News, Jallikattu Bull, Jumped, BJP Tamil Nadu President K Annamalai, Politics, Injury, BJP, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia