ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റു; 19കാരന് ദാരുണാന്ത്യം, 80ഓളം പേര്‍ക്ക് പരിക്ക്

 


മധുര: (wwww.kvartha.com 15.01.2022) ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് കാഴ്ചക്കാരനായിരുന്ന 19കാരന് ദാരുണാന്ത്യം. തമിഴ്‌നാട്ടില്‍ ആവണിയാപുരത്ത് വെള്ളിയാഴ്ച രാവിലെ 7.30 മണിയോടെയാണ് മത്സരം നടന്നത്. ജല്ലിക്കെട്ടിനിടെ 80ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിരക്കിനിടെ മത്സരം നടക്കുന്നതിനിടയിലേക്ക് വീണ ബാലമുരുകനെ കാള കുത്തുകയായിരുന്നു എന്നാണ് വിവരം.

ഗുരുതരമായി പരിക്കേറ്റ ബാലമുരുകനെ മധുര സര്‍കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോവിഡ് സാഹചര്യത്തില്‍ കാഴ്ചക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍, മത്സരവേദിയുടെ പുറത്ത് നിരവധിപേര്‍ തടിച്ചുകൂടുകയായിരുന്നു. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ആളുകള്‍ തടിച്ചുകൂടിയതെന്നും റിപോര്‍ടുണ്ട്.

File Photo:
ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റു; 19കാരന് ദാരുണാന്ത്യം, 80ഓളം പേര്‍ക്ക് പരിക്ക്

തമിഴ്‌നാട് മന്ത്രിമാരായ പളനിവേല്‍ ത്യാഗ രാജന്‍, പി മൂര്‍തി എന്നിവരും മധുര എംപി എസ് വെങ്കടേശന്‍, കലക്ടര്‍ എസ് അനീഷ് ശേഖര്‍ എന്നിവര്‍ മത്സരത്തില്‍ അതിഥികളായെത്തിയിരുന്നു. ഏഴ് റൗന്‍ഡുകളിലായി 652 കാളകളും 294 ആളുകളും പങ്കെടുത്തു.

Keywords:  News, National, Death, Injured, Hospital, Jallikattu, Madurai, Avaniyapuram, Spectator, Jallikattu: One Spectator Gored To Death, 80 Participants Injured In Madurai's Avaniyapuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia