Accident | റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ 3 പേര്‍ക്ക് ദാരുണാന്ത്യം; 2 പേര്‍ക്ക് പരുക്ക്
ശ്രീനഗര്‍: (www.kvartha.com) റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. അപകടത്തില്‍ കുടുംബത്തിലെ മറ്റ് രണ്ട് പേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ ബുധനാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്.
അഞ്ച് പേരടങ്ങുന്ന സംഘം സഞ്ചരിച്ച കാര്‍ 300 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേര് സംഭവസ്ഥലത്തുവച്ച് തന്നെ മരിക്കുകയും രണ്ടുപേരെ ഗുരുതര പരുക്കുകളോടെ കത്വയിലെ സര്‍കാര്‍ മെഡികല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
Keywords: News, National, Jammu, Kashmir, Injured, Accident, Death, Medical College, Jammu And Kashmir: Three Of Family died In Road Accident.