കശ്മീരില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം രണ്ട് പേര് കൊല്ലപ്പെട്ടു
Nov 27, 2019, 11:02 IST
ശ്രീനഗര്‍: (www.kvartha.com 27.11.2019) ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഗ്രാമത്തലവനും കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ ഷെയ്ക്ക് സഹൂര്‍ അഹമദ്, പ്രാദേശിക കോണ്‍ഗ്രസ് നേതാവും ഗ്രാമത്തലവനുമായ പീര്‍ മുഹമ്മദ് റഫീഖ് എന്നിവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകുന്നേരം 3.30നാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിക്ക് മുന്നോടിയായാണ് ആക്രമണമുണ്ടായത്. സൂഫി ആരാധനാലയം തീവെച്ച് നശിപ്പിക്കാനുള്ള ശ്രമവും നടന്നു. ആരാധാനലയത്തിന് നേരെയുള്ള ആക്രമണം ഏറെ ആശങ്കയാണുണ്ടാക്കിയത്.
തിങ്കളാഴ്ച സൈന്യത്തിന്റെ തിരിച്ചടിയില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടിരുന്നു. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം തിരിച്ചറിയണമെന്ന് ലെഫ്. ഗവര്‍ണര്‍ ഗിരിഷ് ചന്ദ്ര മുര്‍മു ജനങ്ങളോട് അഭ്യര്‍ഥിച്ചു.
ആക്രമണത്തിലൂടെ പരിപാടി അലങ്കോപ്പെടുത്താനാണ് ഭീകരവാദികള്‍ ശ്രമിച്ചതെന്ന് റൂറല്‍ ഡെവലപ്മെന്റ് ഓഫിസര്‍ ശീതള്‍ നന്ദ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
കഴിഞ്ഞ ദിവസം വൈകുന്നേരം 3.30നാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിക്ക് മുന്നോടിയായാണ് ആക്രമണമുണ്ടായത്. സൂഫി ആരാധനാലയം തീവെച്ച് നശിപ്പിക്കാനുള്ള ശ്രമവും നടന്നു. ആരാധാനലയത്തിന് നേരെയുള്ള ആക്രമണം ഏറെ ആശങ്കയാണുണ്ടാക്കിയത്.
തിങ്കളാഴ്ച സൈന്യത്തിന്റെ തിരിച്ചടിയില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടിരുന്നു. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം തിരിച്ചറിയണമെന്ന് ലെഫ്. ഗവര്‍ണര്‍ ഗിരിഷ് ചന്ദ്ര മുര്‍മു ജനങ്ങളോട് അഭ്യര്‍ഥിച്ചു.
ആക്രമണത്തിലൂടെ പരിപാടി അലങ്കോപ്പെടുത്താനാണ് ഭീകരവാദികള്‍ ശ്രമിച്ചതെന്ന് റൂറല്‍ ഡെവലപ്മെന്റ് ഓഫിസര്‍ ശീതള്‍ നന്ദ.
Keywords: National, News, Terrorism, Dead, UDF, Army, attack, Killed Jammu Kashmir Terror Attack Govt Officer Sarpanch Killed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.