ജനശ്രീ: ജയറാം രമേശ് ക്ഷമാപണം നടത്തി

 


ജനശ്രീ: ജയറാം രമേശ് ക്ഷമാപണം നടത്തി
ന്യൂഡല്‍ഹി: ജനശ്രീയ്‌ക്കെതിരായ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി ജയറാം രമേശ് ക്ഷമാപണം നടത്തി. ജനശ്രീയുടെ ചുമതലയുള്ള എം.എം ഹസന് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ജയറാം രമേശ് ക്ഷമാപണം നടത്തിയത്. പേരില്‍ 'ശ്രീ'യുള്ള എല്ലാ സംഘടനകള്‍ക്കും ഫണ്ട് നല്‍കാനാകില്ലെന്നായിരുന്നു ജയറാം രമേശിന്റെ പരാമര്‍ശം.

തമാശരൂപേണയായിരുന്നു തന്റെ പരാമര്‍ശമെന്നും തന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ജയറാം രമേശ് ഇ-മെയില്‍ സന്ദേശത്തില്‍ അറിയിച്ചു. കുടുംബശ്രീയ്ക്കുള്ള പണം മറ്റ് സംഘടനകള്‍ക്ക് നല്‍കാനാകില്ല. ഇക്കാര്യം സൂചിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.

Key Words: Jayram Ramesh, Apology, Janasree, Kudumba Sree, MM Hassan, E Mail, Fund, Allotment, Joke, Kerala,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia