റിപ്പബ്ലിക് ദിന പരേഡില്‍ ജപ്പാന്‍ പ്രധാനമന്ത്രി മുഖ്യാതിഥിയാകും

 



ന്യൂഡല്‍ഹി: രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിനപരേഡില്‍ ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ അബേ മുഖ്യാതിഥിയാകും. ഇതാദ്യമായാണ് ജപ്പാന്‍ പ്രതിനിധി റിപ്പബ്ലിക് ദിനചടങ്ങിനെത്തുന്നത്. പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന്റെ ക്ഷണം സ്വീകരിച്ചെത്തുന്ന ജപ്പാനീസ് പ്രധാനമന്ത്രി ജനുവരി 25 മുതല്‍ 27 വരെ ഇന്ത്യയിലുണ്ടാകും.
റിപ്പബ്ലിക് ദിന പരേഡില്‍ ജപ്പാന്‍ പ്രധാനമന്ത്രി മുഖ്യാതിഥിയാകുംഇന്ത്യജപ്പാന്‍ വാര്‍ഷിക സമ്മേളനത്തില്‍ ഇരു നേതാക്കളും പങ്കെടുക്കും. ആഗോള സഹകരണമടക്കമുള്ള തന്ത്രപ്രധാന മേഖലകളിലെ യോജിച്ച പ്രവര്‍ത്തത്തിനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച നടത്തും. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയും ജപ്പാന്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും. പത്‌നി അക്കി അബേയും ഷിന്‍സോ അബേയോടൊപ്പം ഇന്ത്യയിലെത്തുന്നുണ്ട്.
SUMMARY: New Delhi: Prime Minister of Japan Shinzo Abe will be the Chief Guest at the Republic Day Parade this year, the first ever Japanese dignitary to grace the occasion.
Keywords: Japan, Shinzo Abe, Republic Day Parade, India, New Delhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia