ആഗ്ര: (www.kvartha.com 19.09.15) താജ്മഹലിനുള്ളില്‍ സ്‌റ്റെയര്‍കേസില്‍ നിന്നും കാല്‍വഴുതിവീണ് വിദേശ ടൂറിസ്റ്റ് മരിച്ചു. ജാപ്പനീസ് ടൂറിസ്റ്റ് എച്ച് ഉയേഡ(66)യാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.
സ്മാരകത്തിനുള്ളില്‍ കാഴ്ചകള്‍ കണ്ട് നടന്നിരുന്ന ഉയേഡ അബദ്ധത്തില്‍ കാല്‍വഴുതിവീണ് തലയിടിച്ച് മരിക്കുകയായിരുന്നുവെന്നാണ് വിവരം. വിവരമറിഞ്ഞ് താജ് ഗന്‍ജ് പോലീസ് ഉടന്‍ സ്ഥലത്തെത്തി ടൂറിസ്റ്റിനെ സമീപത്തെ നഴ്‌സിഗ് ഹോമിലെത്തിച്ചിരുന്നുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
തലയിലെ മുറിവിനുപുറമെ ഇയാളുടെ കാലുകള്‍ക്കും പരിക്കേറ്റിയിരുന്നു. സംഭവം ജാപ്പനീസ് എംബസിയില്‍ അറിയിച്ചതായി പോലീസ് ്പറഞ്ഞു. താജ് മഹല്‍ സന്ദര്‍ശനത്തിന് മുന്‍പ് ആഗ്ര കോട്ടയിലും, ഫത്തേപുര്‍ സിക്രിയിലും ഇദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. താജ്മഹലിനുള്ളില്‍ ഇത്തരം സംഭവം അപൂര്‍വമായതിനാല്‍ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ സന്ദര്‍ശനം നടത്തുന്ന സ്ഥലമാണ് ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍. അടുത്തിടെ ഇവിടെവെച്ച് വ്യത്യസ്ത വിഭാഗങ്ങളില്‍ പെട്ട കാമുകീകാമുകന്‍മാര്‍ കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാലാണ് ഇരുവരുടെയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്.
Keywords: Japanese Tourist Dead After Falling From Stairs at Taj Mahal, Agra, Hospital, Treatment, Embassy, National.

Also Read:
കര്‍ണാടക മദ്യം വില്‍ക്കുന്നത് പിടികൂടാനെത്തിയ പോലീസുകാരന് മര്‍ദനം
Keywords: Japanese Tourist Dead After Falling From Stairs at Taj Mahal, Agra, Hospital, Treatment, Embassy, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.