Cricket | 2022 ട്വന്റി 20 ലോക കപിനുള്ള ഇന്‍ഡ്യന്‍ ക്രികറ്റ് ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസന് ഇടം നേടിയില്ല; ജസ് പ്രീത് ബുംറയും അക്സര്‍ പടേലും തിരിച്ചെത്തി
Sep 12, 2022, 19:12 IST
ന്യൂഡെല്‍ഹി: (www.kvartha.com) 2022 ട്വന്റി 20 ലോക കപിനുള്ള ഇന്‍ഡ്യന്‍ ക്രികറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസന് ടീമില്‍ ഇടംനേടിയില്ല. എന്നാല്‍ പരിക്കില്‍ നിന്ന് മുക്തനായ ജസ്പ്രീത് ബുംറയും അക്സര്‍ പടേലും ടീമില്‍ തിരിച്ചെത്തി.
ഏഷ്യ കപിലെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീമില്‍ കാര്യമായ അഴിച്ചുപണിയുണ്ടാകുമെന്ന് റിപോര്‍ടുകളുണ്ടായിരുന്നു. വികറ്റ് കീപറായി സഞ്ജു ടീമില്‍ തിരിച്ചെത്തുമെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, വികറ്റ് കീപര്മാരായി ഋഷഭ് പന്തും ദിനേശ് കാര്‍ത്തിക്കുമാണ് ടീമിലുള്ളത്.
15 അംഗ ടീമിനെയാണ് ബി സി സി ഐ തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെ നടക്കുന്ന ലോകകപിന് ആസ്ട്രേലിയയാണ് വേദിയാകുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ കെ എല്‍ രാഹുലാണ് ഉപനായകന്‍.

മുഹമ്മദ് ശമി, ശ്രേയസ് അയ്യര്‍, രവി ബിഷ്ണോയി, ദീപക് ചാഹര്‍ എന്നിവരെ സ്റ്റാന്‍ഡ് ബൈ ആയി ടീമില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. കാല്‍മുട്ടിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലുള്ള രവീന്ദ്ര ജഡേജയും ടീമിലില്ല. പകരം അക്ഷര്‍ പടേല്‍ കളിക്കും.വെറ്ററന്‍ താരം രവിചന്ദ്ര അശ്വിന് ടീമിലിടം നേടി.
രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ എന്നിവരാണ് ബാറ്റിങ് ലൈനപ്പിലുള്ളത്. ഓള് റൗന്ഡര്മാരായി അക്ഷര്‍ പടേലും ഹാര്‍ദിക്ക് പാണ്ഡ്യയും ഹര്‍ഷല്‍ പട്ടേലും ടീമിലുണ്ട്. അശ്വിന്, യൂസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് സ്പിന്നര്‍മാര്‍. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് ബൗളര്‍മാരുടെ നിരയില്‍ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ് ദീപ് സിങ് എന്നിവരുമുണ്ട്.
ടീം ഇന്‍ഡ്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ, ആര് അശ്വിന്, യുസ് വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ജസ് പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പടേല്‍, അര്‍ഷ്ദീപ് സിങ്. സ്റ്റാന്‍ഡ്ബൈ: മുഹമ്മദ് ശമി, ശ്രേയസ് അയ്യര്‍, രവി ബിഷ്ണോയ്, ദീപക് ചാഹര്‍.
Keywords: Jasprit Bumrah, Harshal Patel back for T20 World Cup; Mohammed Shami among stand-bys, New Delhi, News, Cricket, Declaration, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.