ഫോട്ടോ അവസരം മുതലാക്കിയെന്ന്; രാഹുല്‍ ഗാന്ധിയുടെ ബാങ്ക് സന്ദര്‍ശനത്തെ പരിഹസിച്ച് ബിജെപി

 


ന്യൂഡല്‍ഹി: (www.kvartha.com 13.11.2016) കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ബാങ്ക് സന്ദര്‍ശനത്തെ പരിഹസിച്ച് ബിജെപി. കറന്‍സി മാറ്റി വാങ്ങാനെത്തിയ രാഹുല്‍ ഗാന്ധിയുടെ വരവ് ഫോട്ടോ എടുപ്പിനുള്ള അവസരമാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജവാദേകര്‍.

ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വംശ പരമ്പരകള്‍ക്ക് ക്യൂവില്‍ നില്‍ക്കേണ്ടിവരുന്നത് നോട്ട് പിന്‍ വലിക്കലിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

രാജവംശങ്ങളുടെ പരമ്പകളില്‍ ജനിക്കുന്നവര്‍ ഭരിക്കാന്‍ വേണ്ടി ജനിച്ചവരാണെന്ന ധാരണയില്‍ ജീവിക്കുന്നവരാണ്. അവര്‍ ക്യൂവില്‍ നില്‍ക്കാറില്ല. അധികാര സ്ഥാനങ്ങള്‍ അവര്‍ക്ക് പിന്തുടര്‍ച്ചാ അവകാശമാണ്. പാര്‍ട്ടി നേതാവാകാന്‍ രാഹുല്‍ ഗാന്ധിക്ക് ഒരിക്കലും ക്യൂവില്‍ നില്‍ക്കേണ്ടി വരില്ല മന്ത്രി പറഞ്ഞു.

ഇതൊരു ഫോട്ടോ എടുക്കാനുള്ള അവസരമാണെന്ന് അദ്ദേഹം കരുതിക്കാണും. ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും രാഹുല്‍ ഗാന്ധി ബാങ്ക് സന്ദര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഫോട്ടോ അവസരം മുതലാക്കിയെന്ന്; രാഹുല്‍ ഗാന്ധിയുടെ ബാങ്ക് സന്ദര്‍ശനത്തെ പരിഹസിച്ച് ബിജെപി
SUMMARY: NEW DELHI, NOVEMBER 11: The BJP on Friday mocked Rahul Gandhi’s visit to the bank for exchanging currency notes as a “photo opportunity”, and said it only underlined the demonetisation move’s success as “privileged dynasties” will now have to queue up and follow the law.

Keywords: National, BJP, Rahul Gandhi, Demonetisation,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia