പാകിസ്ഥാന്‍ വീണ്ടും കരാര്‍ ലംഘിച്ചു; അതിര്‍ത്തിയിലുണ്ടായ വെടിവെയ്പില്‍ ജവാന്‍ കൊല്ലപ്പെട്ടു

 


ജമ്മു: (www.kvartha.com 30.07.2015) പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ പോസ്റ്റുകള്‍ക്ക് നേരെ ബുധനാഴ്ച രാത്രിയില്‍ പാക് സേന നടത്തിയ വെടിവയ്പ്പില്‍ ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു.

പാകിസ്ഥാന്‍ നടത്തിയ ഒളിയാക്രമണത്തില്‍ പര്‍വീന്ദര്‍ പോസ്റ്റില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലായിരുന്ന സിഖ് 22 യൂണിറ്റിലെ സിപോയ് രാജ്പാല്‍ സിംഗ് ആണ് ഗുരുതരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മരിച്ചത്. ഈ മാസം പാക് സേന നടത്തുന്ന മൂന്നാമത്തെ ഒളിയാക്രമണമാണിത്.

കാശ്മീര്‍ താഴ്‌വരയിലെ നിരോധിതമേഖലയിലുണ്ടായ സമാന സംഭവങ്ങളില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ മരിച്ചിരുന്നു. ഇതോടൊപ്പം ബുധനാഴ്ച നിരോധിതമേഖലയില്‍ വീണ്ടും രണ്ട് തവണ കൂടി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.

പൂഞ്ച് ജില്ലയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെയാണ് പാക് വെടിവെപ്പുണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
പാകിസ്ഥാന്‍ വീണ്ടും കരാര്‍ ലംഘിച്ചു; അതിര്‍ത്തിയിലുണ്ടായ വെടിവെയ്പില്‍ ജവാന്‍ കൊല്ലപ്പെട്ടു


Also Read:
കുമ്പള - ഉപ്പള ദേശീയ പാതയുടെ ശോചനീയാവസ്ഥ; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
Keywords:  Jawan killed in sniper attack as Pakistan violates ceasefire along LoC in Poonch, Jammu, Kashmir, Injured, Military, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia