Jawan | ബോക്‌സ് ഓഫീസിൽ മാന്ത്രികത സൃഷ്ടിച്ച് ജവാൻ; ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ 500 കോടി നേടിയ ബോളിവുഡ് ചിത്രമെന്ന റെക്കോർഡും കുറിച്ചു; ഒരു വർഷത്തിൽ തുടർച്ചയായി 2 തവണ 500 കോടി ക്ലബിൽ ഇടം നേടി ഷാരൂഖ് ഖാൻ

 


മുംബൈ: (www.kvartha.com) സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ ജവാൻ ഓരോ ദിവസവും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. സെപ്തംബർ ഏഴിന് റിലീസ് ചെയ്ത ചിത്രം ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും വൻ ലാഭം നേടി മുന്നേറുകയാണ്. ചിത്രം ഇതുവരെ ലോകമെമ്പാടുമായി 531 കോടി രൂപ നേടിയിട്ടുണ്ട്. ആഗോള ബോക്‌സ് ഓഫീസിൽ ഏറ്റവും വേഗത്തിൽ 500 കോടി നേടുന്ന ബോളിവുഡ് ചിത്രമായി ജവാൻ മാറി. കൂടാതെ, ഒരു വർഷത്തിൽ തുടർച്ചയായി രണ്ട് 500 കോടി കലക്ഷൻ നേട്ടം കൈവരിക്കുന്ന ഒരേയൊരു നടനാണ് ഷാരൂഖ് ഖാൻ. താരത്തിന്റെ അവസാന ചിത്രമായ പത്താനാണ് നേരത്തെ 500 കോടി പിന്നിട്ടത്.

Jawan | ബോക്‌സ് ഓഫീസിൽ മാന്ത്രികത സൃഷ്ടിച്ച് ജവാൻ; ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ 500 കോടി നേടിയ ബോളിവുഡ് ചിത്രമെന്ന റെക്കോർഡും കുറിച്ചു; ഒരു വർഷത്തിൽ തുടർച്ചയായി 2 തവണ 500 കോടി ക്ലബിൽ ഇടം നേടി ഷാരൂഖ് ഖാൻ

സെപ്തംബർ ഏഴിന് റിലീസ് ചെയ്ത ജവാൻ ആദ്യ ദിനത്തിൽ 75 കോടി രൂപയാണ് നേടിയത്. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽകിന്റെ കണക്കുകൾ പ്രകാരം ഞായറാഴ്ച 81 കോടി രൂപ നേടിയ ഈ ചിത്രം ഇപ്പോൾ ആ റെക്കോർഡും തകർത്തു. ഇതോടെ ഏറ്റവും കൂടുതൽ ഒറ്റ ദിവസത്തെ കലക്ഷൻ നേടുന്ന ചിത്രമായും ജവാൻ മാറി. ദേശീയ അവധി ദിനമായ ജനുവരി 26 ന് റിലീസ് ചെയ്ത് രണ്ടാം ദിനത്തിൽ പത്താൻ പാൻ-ഇന്ത്യയിൽ നിന്ന് 70.50 കോടി (ഹിന്ദി കലക്ഷൻ 68 കോടി രൂപ) നേടിയിരുന്നു. ഞായറാഴ്‌ച നാലാം ദിനത്തിൽ ജവാന് ഈ കണക്ക് മറികടക്കാൻ കഴിഞ്ഞു.

ഒന്നാം ദിവസം - 125.05 കോടി, രണ്ടാം ദിവസം - 109.24 കോടി, മൂന്നാം ദിവസം - 140.17 കോടി, നാലാം ദിവസം ദിവസം - 156.80 കോടി എന്നിങ്ങനെ 531.26 കോടി രൂപ ചിത്രം നേടിയതായാണ് ഫിലിം ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ കുറിച്ചത്. മൂന്ന് ദിവസം കൊണ്ട് 200 കോടി കടന്ന റെക്കോഡും ജവാന് സ്വന്തം. പത്താന് ഇതിലെത്താൻ നാല് ദിവസം വേണ്ടി വന്നുവെങ്കിൽ ഗദർ 2 അഞ്ച് ദിവസമെടുത്തു. കൂടാതെ അമേരിക്കയിലും ജവാൻ ചരിത്രം കുറിച്ചു. ബാർബിയെയും ഓപ്പൺഹൈമറെയും പിന്തള്ളി യുഎസിലെ ആഭ്യന്തര ബോക്‌സ് ഓഫീസിൽ ജവാൻ നാലാം റാങ്കിലെത്തിയെന്ന് മനോബാല വിജയബാലൻ വ്യക്തമാക്കി.

വാർത്താ ഏജൻസിയായ എപിയുടെ റിപ്പോർട്ട് അനുസരിച്ച്, വടക്കേ അമേരിക്കയിലെ 813 സ്ഥലങ്ങളിൽ നിന്ന് 6.2 മില്യൺ ഡോളറുമായി ജവാൻ നാലാം സ്ഥാനം സ്വന്തമാക്കി. ജന്മാഷ്ടമി ആഘോഷത്തോടനുബന്ധിച്ച് വ്യാഴാഴ്ചയാണ് ജവാൻ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തത്. വിജയ് സേതുപതി പ്രധാന പ്രതിനായകനായി അഭിനയിക്കുന്നു. നയൻതാര, ദീപിക പദുക്കോൺ, പ്രിയാമണി, സന്യ മൽഹോത്ര, സുനിൽ ഗ്രോവർ, ഇജാസ് ഖാൻ, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

Keywords: News, National, Mumbai, Jawan, Box office, Shah Rukh Khan, Pathaan, Movie, Jawan worldwide box office: Shah Rukh Khan film collects ₹531 crore.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia