ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയെ എഐഎഡിഎംകെയില്‍ നിന്നും പുറത്താക്കി.ശശികലയെ കൂടാതെ മറ്റ് 11 പേരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. വളര്‍ത്തുമകന്‍ സുധാകരനും ശശികലയുടെ ഭര്‍ത്താവ് നടരാജനും പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നു. പുറത്താക്കപ്പെട്ടവരുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു യാതൊരു ബന്ധവും പാടില്ലെന്നു ജയലളിത നിര്‍ദേശം നല്‍കി.
ശശികലയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പാര്‍ട്ടിയില്‍ ആക്ഷേപമുണ്ടായിരുന്നു. ജയലളിതയുമായുള്ള അടുപ്പം മുതലെടുത്ത് ശശികല സമാന്തര ഭരണകൂടം പോലെ ഇടപെടുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജയലളിതയോട് പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന. ഇവരെ പുറത്താക്കാനുള്ള കാരണത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.
Keywords: Jayalalitha, Sasikala,AIADMK, chennai, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.