യാത്ര ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ജയലളിത; കലാമിന്റെ സംസ്‌ക്കാര ചടങ്ങില്‍ 7 മന്ത്രിമാരെ അയക്കും

 


ചെന്നൈ: (www.kvartha.com 29.07.2015) മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. തനിക്ക് പകരം ഏഴു മന്ത്രിമാരെ അയയ്ക്കാനാണ് ജയലളിതയുടെ തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനോട് തനിക്ക് സ്‌നേഹവും ആദരവുമുണ്ട്. അദ്ദേഹത്തിന്റെ കബറടക്കത്തില്‍ പങ്കെടുക്കണമെന്നും ആദരാഞ്ജലികള്‍ അര്‍പ്പിക്കണമെന്നും താന്‍ അതിയായി ആഗ്രഹിക്കുന്നു. എന്നാല്‍ തന്റെ ആരോഗ്യസ്ഥിതി അതിന് അനുവദിക്കുന്നില്ല. യാത്ര ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യമാണ് തനിക്കെന്നും  ജയലളിത പറഞ്ഞു.

പകരം മന്ത്രിമാരായ ഒ. പനീര്‍ശെല്‍വം, നാഥം ആര്‍. വിശ്വനാഥന്‍, ആര്‍. വൈത്തിലിംഗം,
എടപ്പാടി കെ. പളനിസ്വാമി, പി. പളനിയപ്പന്‍, എസ്. സുന്ദരരാജ്, ആര്‍.ബി. ഉദയകുമാര്‍ എന്നിവരടങ്ങുന്ന സംഘത്തെയാണ് ജയലളിത അയയ്ക്കുന്നത്. കലാമിനോടുള്ള ആദരസൂചകമായി വ്യാഴാഴ്ച തമിഴ്‌നാട്ടില്‍  പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജയലളിത അറിയിച്ചു.
യാത്ര ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ജയലളിത; കലാമിന്റെ സംസ്‌ക്കാര ചടങ്ങില്‍ 7 മന്ത്രിമാരെ അയക്കും

Also Read:
രാജപുരം സ്വദേശി ബ്രിട്ടനില്‍ കുഴഞ്ഞുവീണ് മരിച്ചു
Keywords:  Jayalalithaa Can't Attend President Kalam's Funeral, Will Send 7 Ministers, Holidays, Chief Minister, Office, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia